Image

സിസ്റ്റര്‍ ക്ലെമന്‍സിയ ചക്കാലയ്ക്കല്‍ ജര്‍മനിയില്‍ നിര്യാതയായി

Published on 09 June, 2018
സിസ്റ്റര്‍ ക്ലെമന്‍സിയ ചക്കാലയ്ക്കല്‍ ജര്‍മനിയില്‍ നിര്യാതയായി

കോബ്‌ളെന്‍സ്: പരിശുദ്ധാരൂപിയുടെ സന്യാസ സമൂഹാംഗമായ സിസ്റ്റര്‍ ക്ലെമന്‍സിയ ചക്കാലയ്ക്കല്‍ (73) ജര്‍മനിയില്‍ നിര്യാതയായി. സംസ്‌കാരം പിന്നീട് ജര്‍മനിയില്‍. 

വരന്തരപ്പിള്ളി കിടങ്ങത്ത് ചക്കാലക്കല്‍ പരേതരായ ഇട്ട്യേര  അന്നമ്മ ദന്പതികളുടെ മകളാണ് പരേത. സഹോദരങ്ങള്‍: അന്തോണി, ചാക്കുണ്ണി, ഇട്ട്യേര, ആനി, പരേതരായ ഔസേപ്പ്, അച്ചാരു, ഫാ. ജോര്‍ജ് സിഎംഐ, മേരി.

പൂനയില്‍ റീജണല്‍ സുപ്പീരിയര്‍, ഫോര്‍മേറ്റര്‍, പ്രൊവിന്‍ഷ്യല്‍ കൗണ്‍സിലര്‍, ജര്‍മനിയില്‍ ജനറല്‍ കൗണ്‍സിലര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. സഭയുടെ മിഷന്‍ പ്രൊക്യുറേറ്ററായി ജര്‍മനിയിലെ കോബ്ലന്‍സിലും സിസ്റ്റര്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍ 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക