Image

ജീവിക്കാന്‍ വഴിയില്ല, ആരെങ്കിലും ഒരവസരം നല്‍കണം: കണ്ണീരോടെ ചാര്‍മിള

Published on 09 June, 2018
ജീവിക്കാന്‍ വഴിയില്ല, ആരെങ്കിലും ഒരവസരം നല്‍കണം: കണ്ണീരോടെ ചാര്‍മിള

ഒരു കാലത്ത് മലയാളതമിഴ് ചിത്രങ്ങളില്‍ മുന്‍നിര നായികയായി തിളങ്ങി താരം. സൗന്ദര്യം കൊണ്ടും അഭിനയ മികവു കൊണ്ടും ഒന്നിനു പിറകേ ഒന്നായി നിരവധി ചിത്രങ്ങള്‍ ചാര്‍മിളയെത്തേടിയെത്തി. പക്ഷേ പിന്നീടെപ്പഴോ പ്രണയ വിവാദങ്ങളും കുടുംബ ജീവിതത്തിലെ താളപ്പിഴകളും കാരണം ചാര്‍മിള തകരാന്‍ തുടങ്ങി. പിന്നീട് വിവാഹ മോചനത്തിന് ശേഷം വീണ്ടും സിനിമയില്‍ സജീവമാകാന്‍ ഒരുങ്ങുകയാണ് താരം. പക്ഷേ ഇപ്പോള്‍ അവസരങ്ങളൊന്നും ലഭിക്കുന്നില്ലെന്ന് ചാര്‍മിള പറയുന്നു. 

ഒരു അഭിമുഖത്തിലാണ് തന്റെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച് ചാര്‍മിള പറഞ്ഞത്. 'പണ്ട് തന്നെ വെച്ച് സിനിമയെടുക്കാന്‍ പുറകേ വന്ന സംവിധായകര്‍ പോലും ഇപ്പോള്‍ ശ്രദ്ധിക്കുന്നില്ല. എന്തെങ്കിലും ഒരു വേഷം തരാന്‍ അവരാരും തയ്യാറാകുന്നില്ല. പണ്ട് എല്ലാമുണ്ടായപ്പോള്‍ എല്ലാവരും ഉണ്ടായിരുന്നു. സ്വന്തമായി അധ്വാനിച്ചുണ്ടാക്കിയ വീടു പോലും നഷ്ടമായി പെരുവഴിയിലായി. അവസ്ഥ അറിയാവുന്നവര്‍ പോലും വിളിക്കുന്നില്ല. മകനെയും അമ്മയേയും നോക്കാന്‍ പണമില്ല. ആരെങ്കിലും അവസരം നല്‍കണം. എന്നാലെ ജീവിക്കാനാവൂ' ചാര്‍മിള പറഞ്ഞു


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക