Image

ഫോമാ: കണ്‍വന്‍ഷന്റെ സ്ഥലമല്ല, സംഘടനയുടെ നന്മ പ്രധാനം: തോമസ് കോശി

Published on 09 June, 2018
ഫോമാ: കണ്‍വന്‍ഷന്റെ സ്ഥലമല്ല, സംഘടനയുടെ നന്മ പ്രധാനം: തോമസ് കോശി
ന്യുയോര്‍ക്ക്: അനാവശ്യ വിവാദങ്ങള്‍ ഉയര്‍ത്താതെ ഫോമായുടെ നന്മ മാത്രം ലക്ഷ്യമാക്കി വേണം അടുത്ത ഭാരവാഹികളെ തെരെഞ്ഞെടുക്കേണ്ടതെന്നു മുന്‍ ജുഡിഷ്യല്‍ ക് ണ്‍സില്‍ ചെയറും ആദ്യകാല നേതാവും വെസ്റ്റ്‌ചെസ്റ്റര്‍ ക്ണ്ടി ഹ്യൂമന്‍ റൈറ്റ്‌സ് കമ്മീഷണറുമായ തോമസ് കോശി.

സംഘടനയെ ഒരുമിച്ച് കൊണ്ടു പോകന്‍ ആര്‍ക്കാണു കഴിയുക എന്നതാണു ഒന്നാമതായി നോക്കേണ്ടത്. മലയളി സമൂഹത്തിനു ഗുണകരമായ കാര്യങ്ങള്‍ ചെയ്യാന്‍ പ്രാപ്തിയുള്ള ആളാണോ എന്നതും പ്രധാനം. സമൂഹത്തിനു എന്തു നന്മ അവരില്‍ നിന്ന് ഉണ്ടാകുന്നു എന്നത് ശ്രദ്ധിക്കേണ്ടതാണ്.അവസാനമായാണു കണ്‍ വന്‍ഷന്‍ വരുന്നത്. അത് രണ്ടു വര്‍ഷം കഴിഞ്ഞുള്ള കാര്യമാണ്.

മലയാളികള്‍ ഉള്ള എല്ലാ സ്ഥലത്തും കണ്‍ വന്‍ഷന്‍ വരണമെന്നാണു തന്റെ അഭിപ്രായം. സ്ഥലത്തിനേക്കാളും പ്രാധാന്യം നല്ല കണ്‍ വന്‍ഷന്‍ നടത്താനാവുമോ അതിനു കെല്പുള്ളവരാണോ ഭാരാവഹികള്‍ എന്നതാണ്.
സംഘടനയില്‍ അസ്വസ്ഥതയും ആശങ്കയും പടര്‍ത്തുന്നത് ശരിയല്ല. ഡലിഗേറ്റുകള്‍ വ്യക്തമായ ധാരണയുള്ളവരും സംഘടനയെ സ്‌നേഹിക്കുന്നവരുമാണ്. എന്തെങ്കിലുംകുപ്രചാരണം കൊണ്ട് അവരുടെ മനസ് മാറ്റാമെന്നു കരുതുന്നതില്‍ അര്‍ഥമില്ല.

ഒരു ദശാബ്ദത്തിനിടയില്‍ ഫോമാ അസൂയാവഹമായ വളര്‍ച്ച നേടിയിട്ടുണ്ട്. അതു നശിപ്പിക്കാതെ കൊണ്ടു പോകാന്‍ നമുക്കു കഴിയണം.
ന്യു യോര്‍ക്ക് നഗരം എന്നു പറയുന്നത് മന്‍ഹാട്ടന്‍ മാത്രമല്ല, മന്‍ഹാട്ടന്‍ ഉള്‍പ്പടെ അഞ്ചു ബോറോകള്‍ ചേരുന്നതാണ്. വലിയ ചെലവുള്ളതും ചെലവു കുറഞ്ഞതുമായ സ്ഥലങ്ങള്‍ നഗരത്തില്‍ ലഭ്യമാണ്.ഒരു കുടുംബ സംഗമത്തിനു ഉത്തമ വേദിയാണു ന്യു യോര്‍ക്ക്. ഒരു പാട് കാഴ്ചകള്‍ കാണാം, ഒരുപട് കാര്യങ്ങള്‍ ചെയ്യാം. മുന്‍ കാലത്ത് കുടിയേറ്റ ജനത ആദ്യം കാല്‍ കുത്തിയ എല്ലിസ് ഐലന്‍ഡ്, സ്വാതന്ത്ര്യ പ്രതീകമായ സ്റ്റാറ്റിയൂ ഓഫ് ലിബര്‍ട്ടി, ഇന്നും ലോകാത്ഭുതമായ എമ്പയര്‍ സ്‌റ്റേറ്റ് ബില്‍ഡിംഗ്, വേള്‍ഡ് ട്രെയ്ഡ് സെന്റര്‍, 9/11 സ്മാരകം, റോക്ക്‌ഫെല്ലര്‍ സെന്റര്‍, റേഡിയോ സിറ്റി മ്യൂസിക്ക് ഹാള്‍, മ്യുസിയങ്ങള്‍, വാള്‍ സ്ട്രീറ്റ് തുടങ്ങി കാഴ്ചയുടെ പൂരമാണ് ന്യു യോര്‍ക്ക്. കണ്‍ വന്‍ഷന്‍ കൂടുകയുംഇവയൊക്കെ കാണാന്‍ അവസരമൊരുങ്ങുകയും ചെയ്താല്‍ അതൊരു അപൂര്‍വ അനുഭവമായിരിക്കുമെന്നതില്‍ തര്‍ക്കമില്ല.

സ്ഥാനാര്‍ഥികളുടെ മികവും കഴിവും സമൂഹത്തിന്റെ നന്മയുമാണു വോട്ട് ചെയ്യുമ്പോള്‍ നോക്കേണ്ടത്‌തോമസ് കോശി ചൂണ്ടിക്കാട്ടി
Join WhatsApp News
ഫോമൻ 2018-06-10 01:47:11
ഇതൊക്കെയല്ലേ മാഷേ 2012 ലും കണ്ടത്, പിന്നെ നിങ്ങൾ എന്നും കാണുന്നതും ഇതൊക്കെയല്ലേ... വല്ലപ്പോഴും ഒരു ചെയിഞ്ചൊക്കെ വേണ്ടേ...അടുത്ത പ്രാവശ്യം വീണ്ടും ന്യൂ ജേഴ്സിയിലോട്ടു വരണം. ഈ ട്രൈസ്റ്റേറ്റ് ഒന്നു വിട്ടുപിടി.
Pravasee malayalee 2018-06-10 08:33:56
Convention city is not important, but Newyork city is very good for Convention, very smart guy! 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക