Image

പരാതിയുണ്ടെങ്കില്‍ രാഹുല്‍ ഗാന്ധിയെ അറിയിക്കാം; പി ജെ കുര്യനെതിരെ ഉമ്മന്‍ ചാണ്ടി

Published on 10 June, 2018
പരാതിയുണ്ടെങ്കില്‍ രാഹുല്‍ ഗാന്ധിയെ അറിയിക്കാം; പി ജെ കുര്യനെതിരെ ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം:കേരള കോണ്‍ഗ്രസിന്‌ രാജ്യസഭാ സീറ്റ്‌ നല്‍കിയതില്‍ കോണ്‍ഗ്രസിനുള്ളിലെ വാക്‌പോര്‌ അവസാനമില്ലാതെ തുടരുന്നു. പി ജെ കുര്യന്റെ ആരോപണങ്ങള്‍ക്ക്‌ മറുപടി പറയേണ്ടത്‌ പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തലയാണെന്ന്‌ ഉമ്മന്‍ ചാണ്ടി പറഞ്ഞു.

തന്നെ ഉമ്മന്‍ ചാണ്ടി ഒതുക്കുന്നുണ്ടെന്നും ഇതിന്റെ ഭാഗമായിട്ടാണ്‌ സീറ്റ്‌ നിഷേധിച്ചതെന്നും കുര്യന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കുര്യന്റെ ആരോപണത്തെകുറിച്ച്‌ മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ച അവസരത്തിലാണ്‌ അതിന്‌ മറിപടി പറയേണ്ടത്‌ ചെന്നിത്തലയാണെന്ന്‌ ഉമ്മന്‍ചാണ്ടി പറഞ്ഞത്‌.ഒപ്പം, കേരള കോണ്‍ഗ്രസിന്‌ സീറ്റ്‌ നല്‍കിയ തീരുമാനം മൂന്ന്‌ പേര്‍ ചേര്‍ന്നെടുത്തതാണെന്നും, പരാതിയുണ്ടെങ്കില്‍ കോണ്‍ഗ്രസ്‌ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ അറിയിക്കണമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക