Image

അറ്റ്‌ലസ്‌ രാമചന്ദ്രന്‌ കടം തീര്‍ക്കാതെ കേരളത്തിലേക്ക്‌ മടങ്ങാനാവില്ല

Published on 10 June, 2018
അറ്റ്‌ലസ്‌ രാമചന്ദ്രന്‌ കടം തീര്‍ക്കാതെ കേരളത്തിലേക്ക്‌ മടങ്ങാനാവില്ല


വ്യവസായി അറ്റ്‌ലസ്‌ രാമചന്ദ്രന്‍ ജയിലില്‍ നിന്ന്‌ പുറത്തിറങ്ങിയത്‌ കര്‍ശനമായ ജാമ്യവ്യവസ്ഥകളോടെയാണെന്ന്‌ നിയമവൃത്തങ്ങള്‍. ജയില്‍ മോചിതനായെങ്കിലും കടബാധ്യതകള്‍ പരിഹരിക്കാതെ രാമചന്ദ്രന്‌ കേരളത്തിലേക്ക്‌ മടങ്ങാന്‍ യാത്രാവിലക്കുണ്ടാകും. ബാധ്യതകള്‍ വീട്ടാന്‍ സൗകര്യമൊരുക്കാന്‍ കൂടിയാണ്‌ ഇപ്പോഴത്തെ ജാമ്യമെന്നാണ്‌ സൂചന.

22 ധനകാര്യസ്ഥാപനങ്ങള്‍ക്കും മൂന്ന്‌ സ്വകാര്യപണമിടപാടുകാര്‍ക്കും അറ്റ്‌ലസ്‌ രാമചന്ദ്രന്‍ പണം കൊടുക്കാനുണ്ട്‌. 550 ദശലക്ഷം ദിര്‍ഹം അഥവാ ആയിരം കോടി രൂപയോളമായിരുന്നു അദ്ദേഹത്തിന്റെ ബാധ്യത. പുതിയ ധാരണ പ്രകാരം ഈ തുകയില്‍ എത്ര തിരിച്ചടക്കേണ്ടി വരും എന്നത്‌ വ്യക്തമല്ല. ഇന്ത്യയിലും വിവിധ ഗള്‍ഫ്‌ രാജ്യങ്ങളിലുമുള്ള സ്വത്തുക്കള്‍ വിറ്റ്‌ ബാധ്യതകള്‍ തീര്‍ക്കാനുള്ള ശ്രമം പുരോഗമിക്കുന്നുണ്ടെന്നാണ്‌ റിപ്പോര്‍ട്ടുകള്‍.

പരീക്ഷണങ്ങള്‍ പുതുമയല്ലെന്നും കുവൈത്തില്‍ നിന്ന്‌ എല്ലാം ഉപേക്ഷിച്ചുള്ള പലായനത്തിനു ശേഷം പടുത്തുയര്‍ത്തിയ ജീവിതത്തിന്‌ ഇപ്പോള്‍ നേരിട്ട തിരിച്ചടി താല്‍ക്കാലികമാണെന്നും അറ്റ്‌ലസ്‌ രാമചന്ദ്രന്‍ കൈരളി പീപ്പിള്‍ ചാനലിന്‌ നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. എല്ലാ പ്രശ്‌നങ്ങളും തീര്‍ക്കാമെന്നും ഫീനിക്‌സ്‌ പക്ഷിയെപ്പോലെ ഉയര്‍ത്തെഴുന്നേല്‍ക്കാമെന്നും ആത്മവിശ്വാസമുണ്ട്‌. അദ്ദേഹം പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക