Image

സൂരജ്‌ എലന്തൂരിനെ അറസ്റ്റ്‌ ചെയ്‌തത്‌ മതവിദ്വേഷം വളര്‍ത്താന്‍ ശ്രമിച്ചതിന്‌:വീണാ ജോര്‍ജ്‌ എംഎല്‍എ

Published on 10 June, 2018
 സൂരജ്‌ എലന്തൂരിനെ അറസ്റ്റ്‌ ചെയ്‌തത്‌ മതവിദ്വേഷം വളര്‍ത്താന്‍ ശ്രമിച്ചതിന്‌:വീണാ ജോര്‍ജ്‌ എംഎല്‍എ
ഫേസ്‌ബുക്ക്‌ പോസ്റ്റിന്റെ പേരില്‍ യുവാവിനെ അറസ്റ്റ്‌ ചെയ്‌തു. ബസ്റ്റാന്‍റിലെ ശോചനീയാവസ്ഥ ചൂണ്ടിക്കാട്ടി ഫേസ്‌ബുക്ക്‌ പോസ്റ്റിട്ട യുവാവിനെതിരെ പരാതി നല്‍കിയ വീണ ജോര്‍ജ്ജ്‌ എംഎല്‍എയ്‌ക്കെതിരെ സോഷ്യല്‍ മീഡിയയിലൂടെ ശക്തമായ പ്രതിഷേധമാണ്‌ നടക്കുന്നത്‌.

പത്തനംതിട്ട കെഎസ്‌ആര്‍ടിസി ബസ്‌ സ്റ്റാന്‍ഡിലെ ശോചനീയവാസ്ഥ ചൂണ്ടിക്കാട്ടി ഫേസ്‌ബുക്ക്‌ പോസ്റ്റിട്ട ഇലന്തൂര്‍ സ്വദേശി സൂരജിനെതിരെയാണ്‌ വീണയുടെ പരാതിയില്‍ പോലീസ്‌ അറസ്റ്റ്‌ ചെയ്‌തത്‌. ഇയാളെ പിന്നീട്‌ വിട്ടയച്ചു. എന്നാല്‍ എംഎല്‍എയുടെ നടപടിക്കെതിരെ വന്‍ പ്രതിഷേധമാണ്‌ സോഷ്യല്‍ മീഡിയ വഴി നടക്കുന്നത്‌. വീണയുടെ ഔദ്യോഗിക ഫേസ്‌ബുക്ക്‌ പേജിലടക്കം അധിക്ഷേപിച്ചും എംഎല്‍എയുടെ നടപടിയെ വിമര്‍ശിച്ചും പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്‌.

പോസ്റ്റ്‌ വൈറലായതിന്‌ പിന്നാലെ തനിക്കെതിരെ അപകീര്‍ത്തികരമായ ഫേസ്‌ബുക്ക്‌ പോസ്റ്റിട്ടെന്ന്‌ ആരോപിച്ച്‌ വീണ ജോര്‍ജ്ജ്‌ സൂരജിനെതിരെ പരാതി നല്‍കി. പരാതിയില്‍ പോലീസ്‌ കേസെടുത്ത്‌ ഇയാളെ അറസ്റ്റ്‌ ചെയ്‌ത്‌ പിന്നീട്‌ വിട്ടയച്ചു.

എന്നാല്‍  വികസനപ്രശ്‌നം ചൂണ്ടിക്കാണിച്ചതിനല്ല മതസ്‌പര്‍ധ വളര്‍ത്തുന്നതും സ്‌ത്രീത്വത്തെ അപമാനിക്കുന്നതുമായ പോസ്റ്റിട്ടതിനാണ്‌ പരാതി നല്‍കിയതെന്നും അതിലാണ്‌ നടപടിയുണ്ടായതുമെന്നും വ്യക്തമാക്കി ഫേസ്‌ബുക്കിലൂടെ രംഗത്തെത്തിയിരിക്കുകയാണ്‌ വീണാ ജോര്‍ജ്ജ്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക