Image

കാലവര്‍ഷം: വ്യാപക നാശനഷ്ടം

Published on 10 June, 2018
കാലവര്‍ഷം:  വ്യാപക നാശനഷ്ടം
മുംബൈ: തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ ശക്തി പ്രാപിച്ചതോടെ വെള്ളിയാഴ്‌ച മുതല്‍ വിവിധ സംസ്ഥാനങ്ങളില്‍ കനത്ത മഴ തുടരുകയാണ്‌. വരും ദിവസങ്ങളില്‍ കൊങ്കണ്‍ മേഖലകള്‍, മധ്യ മഹാരാഷ്ട്ര, മറാത്തവാഡ, വിദര്‍ഭ, ഛത്തീസ്‌ഗഡ്‌, ഒഡീഷ, ബംഗാള്‍ ഉള്‍ക്കടലിന്റെ വടക്ക്‌ പടിഞ്ഞാറന്‍ ഭാഗങ്ങള്‍, പശ്ചിമബംഗാള്‍, സിക്കിം, മറ്റ്‌ വടക്ക്‌ -കിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളിലേക്കും മഴ വ്യാപിക്കുമെന്ന്‌ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

 കേരളത്തിലും മുംബൈയിലും ദില്ലിയിലും പെയ്‌ത ശക്തമായ മഴയെ തുടര്‍ന്ന്‌ വന്‍ നാശ നാഷ്ടങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തിരുന്നു.കേരളത്തില്‍ കാലവര്‍ഷം ശക്തമായതോടെ ശനിയാഴ്‌ച മാത്രം നാലു വയസുകാരി ഉള്‍പ്പെടെ ഏഴ്‌ പേരാണ്‌ മരിച്ചത്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക