Image

പ്രധാനമന്ത്രിയെ വധിക്കാന്‍ ആര്‍.എസ്.എസ് നീക്കമെന്ന് ജെഎന്‍യു നേതാവ്

Published on 10 June, 2018
പ്രധാനമന്ത്രിയെ വധിക്കാന്‍ ആര്‍.എസ്.എസ് നീക്കമെന്ന് ജെഎന്‍യു നേതാവ്

ഗുരുതരമായ ആരോപണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് ജെഎന്‍യു നേതാവ് ഷെഹ്ലാ റാഷീദ്. പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കാന്‍ ആര്‍.എസ്.എസും നിതിന്‍ഗഡ്കരിയും പദ്ധതിയിട്ടുണ്ടെന്നാണ് ഷെഹ്ലാ തന്‍റെ ട്വിറ്ററിലൂടെ ആരോപിച്ചിരിക്കുന്നത്. ജെഎന്‍യുവിലെ തീപ്പൊരു നേതാവ് കനയ്യകുമാറിനൊപ്പം തന്നെ ശ്രദ്ധ നേടിയ വനിതാ നേതാവാണ് ഷെഹ്ലാ റാഷിദ്. 
മോദിയെ വധിച്ച ശേഷം അത് കമ്മ്യൂണിസ്റ്റുകാരുടെയും മുസ്ലിംങ്ങളുടെയും തലയില്‍ കെട്ടിവെക്കാനും തുടര്‍ന്ന് അവരെ വേട്ടയാടാനുമാണ് ആര്‍.എസ്.എസ് പദ്ധതിയെന്നാണ് ഷെഹ്ല ആരോപിച്ചത്. രാജീവ് ഗാന്ധി വധത്തിന്‍റെ മാതൃകയിലാണ് മോദിയെ വധിക്കാന്‍ ആസൂത്രണം നടത്തിയിരിക്കുന്നതെന്നും ഷെഹ് ല ആരോപിക്കുന്നു. 
എന്നാല്‍ ട്വീറ്റ് വിവാദമായതോടെ താന്‍ സര്‍ക്കാസം നടത്തിയതാണെന്ന വിശദീകരണവുമായി ഷെഹ് ല രംഗത്ത് എത്തി. എന്നാല്‍ ഉത്തരവാദിത്വമുള്ള വിദ്യാര്‍ഥി നേതാവ് ഇത്തരം മണ്ടത്തരങ്ങള്‍ എഴുന്നെള്ളിക്കാന്‍ പാടില്ലെന്ന് വിമര്‍ശകര്‍ പറയുന്നു. മാത്രമല്ല ഈ ആരോപണത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും നിതിന്‍ ഗഡ്കരി പറഞ്ഞിട്ടുണ്ട്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക