Image

ഐ.എം വിജയന്‍റെ ജീവിതം സിനിമയാകുന്നു

Published on 10 June, 2018
ഐ.എം വിജയന്‍റെ ജീവിതം സിനിമയാകുന്നു
മലയാളികളുടെ അഭിമാനതാരമാണെങ്കിലും വേണ്ടവിധത്തിലുള്ള അംഗീകാരങ്ങള്‍ ലഭിക്കാതെ പോയ വ്യക്തിയാണ് ഐ.എം വിജയന്‍. എന്നാല്‍ ഐ.എം വിജയന്‍റെ ഐതിഹാസികമായ ജീവിതം വെള്ളിത്തിരയിലേക്ക് എത്തുകയാണ്. കുട്ടിക്കാലം മുതല്‍ വിജയന്‍റെ ഫുട്ബോള്‍ ജീവിതവും പിന്നെ ചലച്ചിത്രരംഗത്തെ അഭിനയ ജീവിതവുമെല്ലാം സിനിമയിലുണ്ടാവും. മലയാളത്തിലെ പ്രമുഖ യുവതാരമാവും വിജയന്‍റെ ജീവിതം അവതരിപ്പിക്കുക. സൂപ്പര്‍ഹിറ്റ് ചിത്രമായ രാമലീലയ്ക്ക് ശേഷം അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. പ്രണവ് മോഹന്‍ലാലിനെ നായകനാക്കി അരുണ്‍ ഗോപി ഒരുക്കുന്ന ചിത്രത്തിനു ശേഷം ഐ.എം വിജയന്‍റെ ബയോപികിലേക്ക് അരുണ്‍ കടക്കും. സമീപകാലത്ത് ഫുട്ബോള്‍ ഇതിഹാസം വി.പി സത്യന്‍റെ ജീവിത കഥ സിനിമയായിരുന്നു. ജയസൂര്യയാണ് ആ വേഷത്തില്‍ അഭിനയിച്ചത്. ചിത്രം വന്‍ വിജയമായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക