Image

രാജ്യസഭാ സീറ്റ് നഷ്ടപ്പെടുത്തിയതിന് കോണ്‍ഗ്രസ് നേതൃത്വം വലിയ വില നല്‍കേണ്ടിവരും

Published on 10 June, 2018
രാജ്യസഭാ സീറ്റ് നഷ്ടപ്പെടുത്തിയതിന് കോണ്‍ഗ്രസ് നേതൃത്വം വലിയ വില നല്‍കേണ്ടിവരും

പി.ജെ കുര്യന് രാജ്യസഭാ സീറ്റ് നിഷേധിച്ചതിന് വലിയ വില നല്‍കേണ്ടിവരുമെന്ന് ഓവര്‍സീസ് കോണ്‍ഗ്രസ് യുഎസ്എ ഘടകം വൈസ് ചെയര്‍മാന്‍ ജോര്‍ജ്ജ് ഏബ്രഹാം പറഞ്ഞു. പി.ജെ കുര്യന്‍ അനുഭവ പരിചയത്തിന്‍റെ അഭാവം വരുത്തുന്ന പ്രശ്നങ്ങള്‍ ഇനി കോണ്‍ഗ്രസ് നേതൃത്വം അനുഭവിച്ചു തന്നെ അറിയുമെന്നും ജോര്‍ജ്ജ് ഏബ്രഹാം കൂട്ടിച്ചേര്‍ത്തു. പി.ജെ കുര്യന് രാജ്യസഭാ സീറ്റ് നിഷേധിക്കുക മാത്രമല്ല കോണ്‍ഗ്രസ് നേതൃത്വത്തിലെ ചിലര്‍ ചെയ്തത് മറിച്ച് അത് കേരളാ കോണ്‍ഗ്രസിന് തളികയില്‍ വെച്ച് നല്‍കുകയും ചെയ്തു. ഒരുപക്ഷെ കോണ്‍ഗ്രസിലെ തന്നെ മറ്റൊരാള്‍ക്ക് അവസരം നല്‍കിയിരുന്നെങ്കില്‍ സാധാരണ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വികാരം മാനിച്ചുവെന്നെങ്കിലും കരുതാന്‍ കഴിയുമായിരുന്നു. 

എന്നാല്‍ മുന്നണിസംവിധാനത്തിന്‍റെ പേരില്‍ കോണ്‍ഗ്രസ് മുസ്ലിംലീഗിനും കേരളാ കോണ്‍ഗ്രസിനും അടിയറവ് പറയുന്ന കാഴ്ചയാണ് ഇപ്പോഴുള്ളത്. എന്തുകൊണ്ടാണ് കോണ്‍ഗ്രസില്‍ നിന്നും വലിയൊരു വിഭാഗം ജനങ്ങള്‍ ഇപ്പോള്‍ അകലുന്നതെന്ന് ഇതില്‍ നിന്നും വ്യക്തമാണ്. കഴിഞ്ഞ യുഡിഎഫ് ഗവണ്‍മെന്‍റില്‍ മുസ്ലിംലീഗിന് അഞ്ചാം മന്ത്രിസ്ഥാനം അനുവദിച്ചപ്പോള്‍ തന്നെ കോണ്‍ഗ്രസിന്‍റെ വീഴ്ചയുടെ തുടക്കമാകുകയായിരുന്നു. ഇപ്പോഴിതാ രാജ്യസഭാ സീറ്റുപോലും ഘടകകക്ഷികള്‍ക്ക് അടിയറ വെയ്ക്കേണ്ട ഗതികേട് വന്നിരിക്കുന്നു. 

കേരള രാഷ്ട്രീയത്തില്‍ കേരളാ കോണ്‍ഗ്രസിന് യാതൊരു അടിത്തറയുമില്ലെന്ന് ചെങ്ങന്നൂര്‍ ഇലക്ഷന്‍ വ്യക്തമാക്കിയതാണ്. ഇലക്ഷന്‍റെ അവസാന സമയം കേരളാ കോണ്‍ഗ്രസ് ഒപ്പമെത്തിയിട്ടും കോണ്‍ഗ്രസിന്  യാതൊരു ഗുണവും ലഭ്യമായില്ല. ഇതെല്ലാം മനസിലാക്കി തന്നെ ശക്തമായ തീരുമാനങ്ങള്‍ കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ ഭാഗത്തു നിന്നും ഉണ്ടാവേണ്ടതുണ്ട്. ബി.ജെ.പി രാഷ്ട്രീയം ഉയര്‍ത്തുന്ന ഭീഷിണികളെ നേരിടാന്‍ കോണ്‍ഗ്രസ് സ്വന്തം അടിത്തറ ശക്തിപ്പെടുത്തുകയാണ് വേണ്ടത്.  
Join WhatsApp News
MeeToo 2018-06-10 14:05:28
ഇനി കുറെ നാൾ വീട്ടിൽ പോയി ഇരിക്കട്ടെ .  സ്ത്രീ പീഡനത്തിന് ആരോപിക്കപ്പെട്ടപ്പോൾ തന്നെ, ആദർശവാദിയായിരുന്നെങ്കിൽ രാജി വച്ച് മാതൃക കാട്ടണമായിരുന്നു .എന്നാൽ അന്ന് അയാൾ ട്രംപിന്റെ നയമാണ് സ്വീകരിച്ചത് .  അയാൾ പോയെന്ന് വച്ച് ഇന്ത്യ താഴെ പോകുകയൊന്നുമില്ല . ലോകത്ത് ഇന്ന് വേണ്ടത് സ്ത്രീകളെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന നേതാക്കളെയാണ് .  ഇത്തരം വൃത്തികെട്ടവർക്ക് കൂട്ട് നിൽക്കുന്ന ഉമ്മനും തൊമ്മനും ജോർജ്ജും എബ്രാഹാമും ഒക്കെ രാജി വച്ച് വീട്ടിൽ പോയി കുടുംബം നോക്കി കഴിയാൻ നോക്ക് . 
sch.cast 2018-06-10 14:23:11
It was not necessary to give seat to shri p j kurian. The seat should have given to some young congress leaders. On giving the seat to kerala congress ,jose mani.. congress had made agreat mistqke. The BJP is looking for something to spead the news. Now they can say that UDF is only for minority (i.e christen and muslims ). But one way it is true also. any way congress has to work hard to get more votes in the next/ loksabha/assembly seats.
ex - Congress man , now BJP 2018-06-10 20:26:51
Welcome to BJP George Abraham, Sonia Gandhi also was following the same Anti Hindu policy in at the center while in power. You called it secularism. What is the point in crying now? You were also part of the agenda, and now realizing majority is not with you. Keep trying your anti-Modi rhetoric ...
anti-RSS 2018-06-10 21:09:49
ഉമ്മന്‍ ചാണ്ടിയും കൂട്ടരും കാണിച്ചത് ചെറ്റത്തരം. മുസ്ലിം ലീഗും കേരള കോണ്‍ഗ്രസും കൂടി. ആര്‍.എസ്.എസിനെയും ബി.ജെപിയെയും വളര്‍ത്തുന്നു. ക്രമേണ കേരളഠില്‍ കോണ്‍ഗ്രസ് ഇല്ലാതാകും.
പക്ഷെ കേരള കോണ്‍ഗ്രസും മുസ്ലിം ലീഗും ഉണ്ടായതു കൊണ്ടല്ലല്ലോഉത്തരേന്ത്യയില്‍ ബി.ജെ.പി ജയിച്ചത്.വര്‍ഗീയവാദം സത്യമാണെന്ന രീതിയില്‍ അവര്‍ അവതരിപ്പിച്ചു. ജനം അതു വിശ്വസിച്ചു. പക്ഷെ നഷ്ടം ആര്‍ക്ക്?
ജാനധിപ്ത്യം ഇല്ലെങ്കില്‍ മഹാഭൂരിപക്ഷമായ ഹിന്ദുക്കള്ക്കു തന്നെ നഷ്ടം. അതു മറക്കരുത്‌ 
American Malayali 2018-06-11 08:38:02
Iyal enthinanu p.j. kurienu vendi karayunnathennu manasslilakunnilla!
Oommen 2018-06-11 09:00:18
കൊണ്ഗ്രെസ്സിനെ നശിപ്പിക്കാൻ ബി ജെ പിയുടെ സഹായം വേണ്ടാ. കോൺഗ്രസിൽ തന്നെ അതിനു വേണ്ടത്ര നേതാക്കന്മാർ ഉണ്ടെന്നു തെളിയിച്ചിരിക്കുന്നു.
Philip 2018-06-11 09:55:33
കസേര കിട്ടിയാൽ പിന്നെ അട്ടയെപ്പോലെ അള്ളി  പിടിച്ചിരിക്കുകയാ.... ഇവർക്ക് ഒക്കെ ഒരു സമയ പരിധി വക്കണം .... മരിക്കും വരെ കസേര വിടില്ല എന്ന് പറഞ്ഞാൽ ഈ പാർട്ടി എങ്ങനെ രക്ഷപെടും.... ഇവർ ഫൊക്കാനയെ കണ്ടു പഠിക്കട്ടെ .. ഇനി അടുത്ത ആൾ  കസേരയിൽ പിടിചു  ഇരിപ്പുണ്ട് വയലാർ രവി...  
george thomas thomas 2018-06-11 16:13:40
Orthdox faction of the christian commmunity whose votes traditionaly goes to congress went to LDF.hat is why cogress candidate lost by such a margin.Try to understand the communal equations in Kerala politics before writing long articles.
Thank You
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക