Image

ജൂണ്‍ 12; അസാധ്യമായത് യഥാര്‍ഥ്യമാകുന്ന ദിവസം

Published on 10 June, 2018
ജൂണ്‍ 12; അസാധ്യമായത് യഥാര്‍ഥ്യമാകുന്ന ദിവസം
ലോക രാഷ്ട്രീയത്തില്‍ 2018 ജൂണ്‍ 12ന് വലിയ പ്രസക്തിയാകും ഇനിയുണ്ടാകുക. കുറച്ച് മാസങ്ങള്‍ക്ക് മുമ്പുവരെ അസാധ്യമെന്ന് ലോകമെമ്പാടുമുള്ള രാഷ്ട്രീയ നിരീക്ഷകര്‍ വര്‍ഷങ്ങളായി വിധിയെഴുതിയിരുന്ന സംഭവമാണ് ജൂണ്‍ 12ന് യഥാര്‍ഥ്യമാകുക. അന്നാണ് സിങ്കപ്പൂരിലെ സെന്‍റോസ ദ്വീപിലെ റിസോര്‍ട്ടില്‍ അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രെംപും ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നും തമ്മിലുള്ള കൂടികാഴ്ച നടക്കുന്നത്. കൂടികാഴ്ചക്കായി ഇരുവരും സിങ്കപ്പൂരില്‍ എത്തിക്കഴിഞ്ഞു. 
ഉത്തര കൊറിയയും ദക്ഷിണ കൊറിയയും തമ്മില്‍ സമാധാന ചര്‍ച്ചകള്‍ ആരംഭിച്ചതും കിം ജോങ് ഉന്‍ ദക്ഷിണ കൊറിയ സന്ദര്‍ശിച്ചതിനും പിന്നാലെയാണ് ബന്ധവൈരികളായ അമേരിക്കയും ഉത്തര കൊറിയയും തമ്മിലുള്ള ചര്‍ച്ചയും യഥാര്‍ഥ്യമാകുന്നത്. 
കനത്ത സുരക്ഷയൊരുക്കി കിമിനെ സിങ്കപ്പൂരിലെത്തിച്ചത് ഉത്തരകൊറിയയുടെ സുഹൃത്തായ ചൈനയാണ്. ലോകത്ത് തന്നെ ഏറ്റവുമധികം വധഭീഷിണിയുള്ള ഉത്തരകൊറിയന്‍ ഏകാധിപതിയെ സുരക്ഷിതമായി സിങ്കപ്പൂരില്‍ എത്തിക്കുക എന്നത് ചൈനക്ക് വലിയ വെല്ലുവിളി തന്നെയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ചൈനയുടെ ബോയിംങ് 747 വിമാനത്തിലാണ് കിം സിങ്കപ്പൂരിലേക്ക് എത്തിയത്. കിം ആകാശയ യാത്ര നടത്തിയത് ഏറിയ സമയവും ചൈനയുടെ ആകാശ അതിര്‍ത്തിയിലൂടെയായിരുന്നു. ഈ സമയം മറ്റ് യാത്രാ വിമാനങ്ങളെ വിലക്കുകയും ചെയ്തു. കൂടാതെ ഇരുപത് വാഹനങ്ങളുടെ അകമ്പടിയാണ് സിങ്കപ്പൂരില്‍ കിമ്മിനായി ചൈന ഏര്‍പ്പെടുത്തിയത്. ഇത് കൂടാതെ സിങ്കപ്പൂര്‍ ഗവണ്‍മെന്‍റ് ഏര്‍പ്പെടുത്തിയിരിക്കുന്ന അതിസുരക്ഷാ സംവിധാനങ്ങള്‍ വേറെയുമുണ്ട്. എന്തായാലും ലോകം കാത്തിരിക്കുന്ന ദിവസത്തിലേക്ക് രാജകീയമായി തന്നെയാണ് കിം എന്ന ഏകാധിപതി വന്നു കയറിയിരിക്കുന്നത്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക