Image

മേയര്‍ ഇലക്ട് സജി ജോര്‍ജിന്റെ സത്യപ്രതിജ്ഞ ഇന്ന് വൈകിട്ട് 7-നു

പി പി ചെറിയാന്‍ Published on 11 June, 2018
മേയര്‍ ഇലക്ട് സജി ജോര്‍ജിന്റെ സത്യപ്രതിജ്ഞ ഇന്ന്  വൈകിട്ട് 7-നു
സണ്ണിവെയ്ല്‍: സണ്ണിവെയ്ല്‍ സിറ്റി മേയറായി തിരഞ്ഞെടുക്കപ്പെട്ട മലയാളി സജി ജോര്‍ജിന്റെ സത്യപ്രതിജ്ഞ ജൂണ്‍ 11 തിങ്കളാഴ്ച വൈകിട്ട്  7 നു സണ്ണിവെയ്ല്‍ സിറ്റിഹാളില്‍ നടക്കും. നോര്‍ത്ത് അമേരിക്കയില്‍ സിറ്റി മേയറായി തിരഞ്ഞെടുക്കപ്പെടുന്ന മൂന്നാമത്തെ മലയാളിയാണ് സജി ജോര്‍ജ്.

1992-93 ല്‍ ന്യൂജഴ്‌സി ടീനക്ക് മേയറായിരുന്ന ജോണ്‍ അബ്രഹാമാണ് അമേരിക്കയിലെ ആദ്യ മലയാളി മേയര്‍. വാഷിങ്ടന്‍ മൊണ്ടൊസാനൊയില്‍ നിന്നുള്ള അറ്റോര്‍ണി വിനി സാമുവേല്‍ രണ്ടാമത്തെ മലയാളിയും ഇന്ത്യന്‍ അമേരിക്കന്‍ വംശജരില്‍ നിന്നുള്ള ആദ്യ വനിത മേയറുമായിരുന്നു. 2015 നവംബര്‍ 3 ന് നടന്ന തിരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തോടെയാണ് വിനി തിരഞ്ഞെടുക്കപ്പെട്ടത്

ജൂണ്‍ 11 ന് സത്യ പ്രതിജ്ഞ ചെയ്യുന്ന സജി ജോര്‍ജ് കഴിഞ്ഞ 8 വര്‍ഷമായി കൗണ്‍സില്‍ മെംബര്‍, പ്രൊടേം മേയര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു. സജി ജോര്‍ജിന്റെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് എല്ലാവരേയും  പ്രത്യേകം ക്ഷണിക്കുന്നതായി തിരഞ്ഞെടുപ്പിന്റെ  ചുക്കാന്‍ പിടിച്ച ഫിലിപ്പ് സാമുവേല്‍ അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക