Image

കെ.പി.സി.സി പ്രസിഡന്‍റിനെ തിരഞ്ഞെടുക്കാന്‍ രാഹുല്‍ ഗാന്ധിയുടെ ഫേയ്സ്ബുക്ക് പേജില്‍ വോട്ടെടുപ്പ്.

Published on 11 June, 2018
കെ.പി.സി.സി പ്രസിഡന്‍റിനെ തിരഞ്ഞെടുക്കാന്‍ രാഹുല്‍ ഗാന്ധിയുടെ ഫേയ്സ്ബുക്ക് പേജില്‍ വോട്ടെടുപ്പ്.

അടുത്ത കെ.പി.സി.സി പ്രസിഡന്‍റിനെ തിരഞ്ഞെടുക്കാന്‍ രാഹുല്‍ ഗാന്ധിയുടെ ഫേയ്സ്ബുക്ക് പേജില്‍ വോട്ടെടുപ്പ്. കണ്ണൂര്‍ കെ.എസ്.യു മുന്‍ ജില്ലാ പ്രസിഡന്‍റ് സുധീപ് ജെയിംസാണ് രാഹുല്‍ ഗാന്ധിയുടെ ഫേയ്സ്ബുക്ക് പേജില്‍ വിസിറ്റേഴ്സ് പോസ്റ്റ് വഴി പുതിയ ആശയം നടപ്പാക്കിയത്. കേരളത്തിലെ ജനങ്ങള്‍ കെ.പി.സി.സി പ്രസിഡന്‍റ് സ്ഥാനത്തേക്ക് ആരെയാണ് ആഗ്രഹിക്കുന്നതെന്ന കാര്യം രാഹുല്‍ ഗാന്ധിയെ നേരിട്ട് അറിയിക്കാനും യോഗ്യതയുള്ളവര്‍ തന്നെ ഉചിതമായ സ്ഥാനത്ത് എത്താനും വേണ്ടിയാണ് താന്‍ ഇത് ചെയ്യുന്നതെന്നാണ് സുധീപിന്‍റെ പക്ഷം. എന്നാല്‍ സുധീപ് കെ.സുധാകരന്‍റെ കടുത്ത അനുയായി ആണെന്നും പറയപ്പെടുന്നു.

ഫേയ്സ്ബുക്ക് അക്കൗണ്ടുള്ള ആര്‍ക്കും സ്വന്തം അക്കൗണ്ട് വഴി രാഹുല്‍ ഗാന്ധിയുടെ പേജില്‍ കയറി സുധാകരന്‍റെയും മുല്ലപ്പള്ളിയുടെയും ചിത്രത്തില്‍ ക്ലിക്ക് ചെയ്യാം. ആര്‍ക്ക് ക്ലിക്ക് ചെയ്യുന്നോ അയാള്‍ക്ക് വോട്ട് വീഴും. ജൂണ്‍ 15 വരെയാണ് വോട്ട് ചെയ്യാനുള്ള അവസരം. രണ്ടു ദിവസം മുമ്പ് ആരംഭിച്ച വോട്ടെടുപ്പില്‍ ഇതിനോടകം നിരവധിപേര്‍ അഭിപ്രായം അറിയിച്ചു. നിലവില്‍ മുന്‍തൂക്കം സുധാകരന് തന്നെയാണ്. ഇതിന് പുറമെ കെ.മുരളീധരന്‍റെയും വി.ഡി സതീശന്‍റെയും പേരുകള്‍ കമന്‍റുകളിലൂടെ ഉന്നയിക്കുന്നവരുമുണ്ട്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക