Image

മാഹി ഇരട്ടക്കൊലപാതകം: ഗവര്‍ണര്‍ വിശദീകരണം ചോദിച്ചില്ലെന്ന്‌ മുഖ്യമന്ത്രി

Published on 11 June, 2018
മാഹി ഇരട്ടക്കൊലപാതകം: ഗവര്‍ണര്‍ വിശദീകരണം ചോദിച്ചില്ലെന്ന്‌ മുഖ്യമന്ത്രി

തിരുവനന്തപുരം: അടുത്തിടെ മാഹിയില്‍ നടന്ന ഇരട്ടക്കൊലപാതകങ്ങളില്‍ ഗവര്‍ണര്‍ സര്‍ക്കാരിനോട്‌ വിശദീകരണം ചോദിച്ചുവെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ അറിയിച്ചു. ഈ സര്‍ക്കാരിന്‍റെ കാലത്ത്‌ രാഷ്ട്രീയ കൊലപാതകങ്ങളുടെ പേരില്‍ ഗവര്‍ണര്‍ ഒരിക്കല്‍ പോലും വിശദീകരണം തേടിയിട്ടില്ല. ഒറ്റപ്പെട്ട ഇത്തരം അക്രമ സംഭവങ്ങള്‍ക്കെതിരേ സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കി.

മാഹിയില്‍ അടുത്തിടെ സിപിഎം, ആര്‍എസ്‌എസ്‌ പ്രവര്‍ത്തകര്‍ മിനിറ്റുകളുടെ വ്യത്യാസത്തില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഗവര്‍ണര്‍ സര്‍ക്കാരിനോട്‌ വിശദീകരണം തേടിയെന്ന്‌ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിനോട്‌ രാജ്‌സഭവന്‍ റിപ്പോര്‍ട്ട്‌ ആവശ്യപ്പെട്ടുവെന്നായിരുന്നു വാര്‍ത്തകള്‍. ഈ വാര്‍ത്തയാണ്‌ മുഖ്യമന്ത്രി തെറ്റാണെന്ന്‌ വ്യക്തമാക്കിയിരിക്കുന്നത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക