Image

യുവനടി മേഘ മാത്യുവിന്റെ കാര്‍ അപകടത്തില്‍പ്പെട്ടു: തലകീഴായി മറിഞ്ഞ കാറിനുള്ളില്‍ യുവനടി കിടന്നത്‌ ഒരു മണിക്കൂര്‍

Published on 11 June, 2018
  യുവനടി  മേഘ മാത്യുവിന്റെ കാര്‍ അപകടത്തില്‍പ്പെട്ടു: തലകീഴായി മറിഞ്ഞ കാറിനുള്ളില്‍ യുവനടി കിടന്നത്‌ ഒരു മണിക്കൂര്‍


യുവനടി മേഘ മാത്യുവിന്റെ കാര്‍ അപകടത്തില്‍പ്പെട്ടു. എറണാകുളം മുളന്തുരത്തിക്ക്‌ സമീപം മേഘ സഞ്ചരിച്ച കാര്‍ മറ്റൊരു കാറില്‍ ഇടിച്ച്‌ റോഡരികില്‍ തല കീഴായി മറിയുകയായിരുന്നു. അപകടസമയത്ത്‌ മേഘ മാത്രമാണ്‌ കാറിനുള്ളില്‍ ഉണ്ടായിരുന്നത്‌. നിസാരമായ പരിക്കുകളോടെ മേഘ രക്ഷപ്പെട്ടു.

രാവിലെ എറണാകുളത്തെ താമസസ്ഥലത്തു നിന്നും സഹോദരന്റെ വിവാഹ നിശ്ചയത്തില്‍ പങ്കെടുക്കാനായി കോട്ടയത്തെ വീട്ടിലേക്ക്‌ പോകുകയായിരുന്നു മേഘ. കനത്ത മഴയെ തുടര്‍ന്ന്‌ മറ്റൊരു കാറില്‍ ഇടിച്ച്‌ മറിയുകയായിരുന്നു. എന്നാല്‍ ഇടിച്ച കാര്‍ നിര്‍ത്താതെ പോയി. ഒരു മണിക്കൂറോളം നേരം കാര്‍ തലകീഴായി തന്നെ റോഡരികില്‍ കിടന്ന്‌ മേഘയ്‌ക്ക്‌ പുറത്തിറങ്ങാന്‍ കഴിയാതെ വന്നു. കൈയില്‍ ചതവ്‌ മാത്രമാണ്‌ പറ്റിയതൊഴിച്ചാല്‍ മറ്റ്‌ പരിക്കുകളൊന്നുമില്ല.

ഒരു മെക്‌സിക്കന്‍ അപാരത എന്ന ടോവിനോ ചിത്രത്തിലൂടെയാണ്‌ മേഘ സിനിമയിലേക്ക്‌ എത്തിയത്‌.




Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക