Image

ഒരു രാഷ്ട്രീയക്കാരിയും ഭരണ കര്‍ത്താവും എങ്ങനെ ആകണം എന്നതിന്റെ ഉത്തമ ഉദാഹരണമാണ്‌ ശൈലജ ടീച്ചര്‍: ഡോക്ടര്‍ അനൂപ്‌കുമാര്‍

Published on 11 June, 2018
ഒരു  രാഷ്ട്രീയക്കാരിയും ഭരണ കര്‍ത്താവും എങ്ങനെ ആകണം എന്നതിന്റെ ഉത്തമ ഉദാഹരണമാണ്‌ ശൈലജ ടീച്ചര്‍: ഡോക്ടര്‍ അനൂപ്‌കുമാര്‍


കോഴിക്കോട്‌ പടര്‍ന്നുപിടിച്ച നിപ വൈറസ്‌ സംസ്ഥാനമൊട്ടാകെ ഭീതി പരത്തിയ സാഹചര്യത്തില്‍ ആരോഗ്യമന്ത്രിയുടെ അടിയന്തിര ഇടപെടലുകളെയും കാര്യക്ഷമമായ പ്രവര്‍ത്തനങ്ങളെയും അഭിനന്ദിച്ച്‌ ഡോക്ടറായ അനൂപ്‌കുമാര്‍ എഎസ്‌ രംഗത്ത്‌. ഒരു രാഷ്ട്രീയക്കാരിയും ഭരണ കര്‍ത്താവും എങ്ങനെ ആകണം എന്നതിന്റെ ഉത്തമ ഉദാഹരണമാണ്‌ ആരോഗ്യ മന്ത്രി കെകെ ശൈലജ ടീച്ചര്‍ എന്ന്‌ ഡോക്ടര്‍ അനൂപ്‌കുമാര്‍ ഫെയ്‌സ്‌ബുക്കില്‍ കുറിച്ചു.

വിഷയങ്ങള്‍ പഠിക്കുന്നതിലും മനസിലാകുന്നതിനുമുള്ള ടീച്ചറുടെ കഴിവ്‌ വളരെയധികം അത്ഭുതപ്പെടുത്തുന്നതാണെന്നും ചെറിയ കാര്യങ്ങളിലുള്ള ശ്രദ്ധയും യുക്തമായ തീരുമാനങ്ങളും സ്‌നേഹം നിറഞ്ഞ പെരുമാറ്റവും കൊണ്ട്‌ ഒരു ജാന്‍സി റാണിയെ പോലെ സംഘത്തെ നയിച്ച ശ്രീമതി ടീച്ചര്‍ അസാമാന്യ പക്വത കാണിച്ചുവെന്നും ഡോക്ടര്‍ ഫെയ്‌സ്‌ബുക്കില്‍ കുറിച്ചു.

ചങ്കൂറ്റത്തോടെ എല്ലാ കാര്യങ്ങളും മനസിലാക്കി അവതരിപ്പിക്കുന്ന കഴിവ്‌ തികച്ചും അത്ഭുതമുളവാക്കുന്നതായിരുന്നു. നിപ രോഗം വരുമെന്ന പേടിപോലും ഇല്ലാതെയാണ്‌ ആരോഗ്യമന്ത്രി ഇടപെട്ടത്‌. ഒരു ശക്തയായ സേനാപതി നമുക്കുണ്ടായതില്‍ അഭിമാനം കൊള്ളുന്നു. ഈ ലോകം മുഴുവനും ആ മഹത്‌ വ്യക്തിയോട്‌ കടപ്പെട്ടിരിക്കുന്നുവെന്നും അനൂപ്‌കുമാര്‍ കൂട്ടിച്ചേര്‍ത്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക