Image

ജര്‍മ്മനിയിലെ മിനിമം വേതനം മണിക്കൂറില്‍ 8,80 ആയി ഉയര്‍ത്തുന്നു

ജോര്‍ജ് ജോണ്‍ Published on 11 June, 2018
 ജര്‍മ്മനിയിലെ മിനിമം വേതനം മണിക്കൂറില്‍ 8,80 ആയി ഉയര്‍ത്തുന്നു
ബെര്‍ലിന്‍: ജര്‍മ്മനിയിലെ മിനിമം വേതനം മണിക്കൂറില്‍ 8,80 ആയി ഉയര്‍ത്തുമെന്ന് തൊഴില്‍ വകുപ്പ് മന്ത്രി ഹൂബര്‍ട്ടുസ് ഹൈല്‍ പറഞ്ഞു. ജര്‍മ്മന്‍ സാമ്പത്തിക, വ്യവസായ മേഖല ഈ മിനിമം വേതന ഉയര്‍ത്തലിന് ഇപ്പോള്‍ ശേഷിയുള്ളതാണെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു. വേതന വര്‍ദ്ധനവ് ഇപ്പോഴത്തെ സാഹചര്യത്തില്‍ ജോലിദാതാക്കള്‍ക്ക് വര്‍ദ്ധിച്ച ഭാരം ആവുകയില്ലെന്ന് തൊഴില്‍ വകുപ്പിന്റെ പഠനത്തില്‍ വ്യക്തമായി.

ജര്‍മ്മനിയിലെ ഈ മിനിമം വേതന വര്‍ദ്ധനവ് ഇവിടെ ജോലിചെയ്ത് ജീവിക്കുന്ന പ്രവാസി ജോലിക്കാര്‍ക്ക് അനുഗ്രഹപ്രദമാണ്. ഏതാണ്ട് 42 മേഖലകളിലാണ് ഈ മിനിമം വേതനം മണിക്കൂറില്‍ 8,80 ആയി ഉയര്‍ത്തുന്നത്. ഇതുവരെ മണിക്കൂറില്‍ 5 മുതല്‍ 7 വരെ യൂറോ മിനിമം വേതനമാണ് ഇതുവരെ നിരവധി ജോലിക്കാര്‍ക്ക് ലഭിച്ചിരുന്നത്.

 ജര്‍മ്മനിയിലെ മിനിമം വേതനം മണിക്കൂറില്‍ 8,80 ആയി ഉയര്‍ത്തുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക