Image

രാഹുല്‍ ഗാന്ധിയുടെ ഇഫ്താര്‍ സംഗമത്തില്‍നിന്നു പ്രണബ് മുഖര്‍ജിയെ ഒഴിവാക്കിയതായി സൂചന

Published on 11 June, 2018
രാഹുല്‍ ഗാന്ധിയുടെ ഇഫ്താര്‍ സംഗമത്തില്‍നിന്നു പ്രണബ് മുഖര്‍ജിയെ ഒഴിവാക്കിയതായി സൂചന
രാഹുല്‍ ഗാന്ധിയുടെ ഇഫ്താര്‍ സംഗമത്തില്‍നിന്നു മുന്‍ രാഷ്ട്രപതിയും കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവുമായ പ്രണബ് മുഖര്‍ജിയെ ഒഴിവാക്കിയതായി റിപ്പോര്‍ട്ട്. നാഗ്പൂരിലെ ആര്‍എസ്എസ് ആസ്ഥാനത്തുപോയി പ്രണബ് പ്രസംഗിച്ച സംഭവമാണ് ഈ തീരുമാനത്തിന് പിന്നിലെന്ന് സൂചന.

അസഹിഷ്ണുതയെയും അക്രമത്തെയും കടുത്ത വിമര്‍ശനത്തിരയാക്കിയാണ് പ്രണബ് ആര്‍എസ്എസ് ആസ്ഥാനത്ത് പ്രസംഗിച്ചതെങ്കിലും ആര്‍.എസ്.എസ് സ്ഥാപകന്‍ കെ.ബി ഹെഡ്‌ഗെവാറിനെ 
'ഭാരത മാതാവിന്റെ മഹാപുത്രന്‍ എന്നു വിശേഷിപ്പിച്ചതു കടുത്ത എതിര്‍പ്പ് ഉയര്‍ത്തിയിരുന്നു.
മകള്‍ ശര്‍മിഷ്ഠ മുഖര്‍ജി അടക്കമുള്ളവരുടെ എതിര്‍പ്പുകള്‍ മറികടന്നാണ് പ്രണബ് മുഖര്‍ജി നാഗ്പൂരിലെത്തിയും വാര്‍ഷിക പരിപാടിയില്‍ സംബന്ധിച്ചത്.

ജൂണ്‍ 13നാണ് കോണ്‍ഗ്രസ് അധ്യക്ഷനായ രാഹുലിന്റെ ആദ്യ ഇഫ്താര്‍ സംഗമം. രണ്ടു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് കോണ്‍ഗ്രസ് ഇത്തവണ ഇഫ്താര്‍ നടത്തുന്നത്. 2015 ലാണ് അവസാനമായി കോണ്‍ഗ്രസ് ഇഫ്താര്‍ നടത്തിയത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക