Image

കെ. സുധാകരനെയോ കെ. മുരളീധരനെയോ അടുത്ത കെപിസിസി പ്രസിഡന്റാക്കണം: രാഹുല്‍ ഗാന്ധിയുടെ ഫെയ്‌സ്‌ബുക്ക്‌ പേജില്‍ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരുടെ അപേക്ഷാ പ്രളയം

Published on 11 June, 2018
കെ. സുധാകരനെയോ കെ. മുരളീധരനെയോ അടുത്ത കെപിസിസി പ്രസിഡന്റാക്കണം: രാഹുല്‍ ഗാന്ധിയുടെ ഫെയ്‌സ്‌ബുക്ക്‌ പേജില്‍ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരുടെ അപേക്ഷാ പ്രളയം


കേരളത്തില്‍ നേതൃമാറ്റ ആവശ്യം ശക്തമാക്കി അണികളും. കണ്ണൂരില്‍നിന്നുള്ള കോണ്‍ഗ്രസ്‌ നേതാവ്‌ കെ. സുധാകരനെയോ മുന്‍ കെപിസിസി അധ്യക്ഷന്‍ കൂടിയായ കെ. മുരളീധരനെയോ അടുത്ത അധ്യക്ഷനാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ രാഹുല്‍ ഗാന്ധിയുടെ ഫെയ്‌സ്‌ബുക്ക്‌ പേജില്‍ കൂട്ടമായി അപേക്ഷ സമര്‍പ്പിക്കുകയാണ്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍. ഏറ്റവും അധികം ആളുകള്‍ ഉയര്‍ത്തുന്ന പേര്‌ സുധാകരന്റെയും മുരളീധരന്റേയുമാണ്‌. വി.ഡി. സതീശന്‍, പി.ടി. തോമസ്‌ ഉള്‍പ്പെടെയുള്ള നേതാക്കളുടെ പേരുകളും അപേക്ഷകളില്‍ ഉയര്‍ന്ന്‌ കേള്‍ക്കുന്നുണ്ട്‌.

വി.എം. സുധീരന്‍ കെപിസിസി അധ്യക്ഷസ്ഥാനം രാജിവെച്ചതിന്‌ ശേഷമാണ്‌ എം.എം. ഹസ്സന്‍ അധ്യക്ഷനായത്‌. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ അണികള്‍ക്ക്‌ തന്നെ വലിയ അസംതൃപ്‌തി ഉണ്ടായിരുന്നു. കെ.എം. മാണിക്ക്‌ രാജ്യസഭാ സീറ്റ്‌ നല്‍കിയതിന്‌ പിന്നാലെയാണ്‌ ഹസനെതിരെയുള്ള പ്രതിഷേധങ്ങള്‍ പരസ്യമായി വന്നു തുടങ്ങിയത്‌. ഉമ്മന്‍ ചാണ്ടിയുടെയും രമേശ്‌ ചെന്നിത്തലയുടെയും നിര്‍ദ്ദേശങ്ങള്‍ക്ക്‌ അനുസരിച്ച്‌ പ്രവര്‍ത്തിക്കുന്ന പാവ മാത്രമാണ്‌ ഹസ്സന്‍ എന്നാണ്‌ പ്രവര്‍ത്തകര്‍ ഉന്നയിക്കുന്ന ആക്ഷേപം.

അതേസമയം, മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവ്‌ മുല്ലപ്പള്ളി രാമചന്ദ്രന്‍ കെപിസിസി അധ്യക്ഷനായേക്കുമെന്നാണ്‌ സൂചന. ഇതിനെതിരെ ഇപ്പോള്‍ തന്നെ പ്രതിഷേധങ്ങള്‍ ശക്തമാണ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക