Image

ലാലേട്ടാ.. ബോറാട്ടോ... ഓസ്ട്രലിയയിലും മോഹന്‍ലാലിന്റെ ‘ലാലിസം’; ചുണ്ടനക്കത്തേക്കാല്‍ വേഗത്തില്‍ പാട്ട് മുമ്പേ പോയി

Published on 11 June, 2018
ലാലേട്ടാ.. ബോറാട്ടോ... ഓസ്ട്രലിയയിലും മോഹന്‍ലാലിന്റെ ‘ലാലിസം’; ചുണ്ടനക്കത്തേക്കാല്‍ വേഗത്തില്‍ പാട്ട് മുമ്പേ പോയി

തിരുവനന്തപുരം : കേരളത്തില്‍ നടന്ന ദേശീയ ഗെയിംസിന്റെ ഭാഗമായി അവതരിപ്പിച്ച ലാലിസം പരിപാടിയുടെ പേരില്‍ മോഹന്‍ലാല്‍ ഏറ്റവും അധികം വിമര്‍ശനം കേള്‍ക്കേണ്ടി വന്നിരുന്നു. റെക്കോര്‍ഡ് ചെയ്ത പാട്ടുമായി സ്‌റ്റേജ് ഷോയില്‍ എത്തിയതാണ് അന്ന് കടുത്ത വിമര്‍ശനത്തിന് ഇടയാക്കിയ്. തത്സമയം പാടുന്നു എന്ന ഫീലുണ്ടാക്കാന്‍ വേണ്ടി ആളുകളെ റെക്കോര്‍ഡ് ചെയ്ത പാട്ടുവെച്ച് കബളിപ്പിക്കുന്നതിന്റെ പേരിലാണ് സൈബര്‍ ലോകത്ത് കടുത്ത വിമര്‍ശനം ഉയര്‍ന്നത്. അന്ന് 'ലാലിസ'ത്തില്‍ വന്ന പാളിച്ചകള്‍ അദ്ദേഹം തുറന്നു സമ്മതിച്ചിരുന്നു. എന്തായാലും അന്നത്തെ അനുഭവം കൊണ്ട് മോഹന്‍ലാല്‍ ഈ പണി ചെയ്യുന്നത് നിര്‍ത്തുമെന്നായിരുന്നു കരുതിയിരുന്നത്. എന്നാല്‍, ലാലേട്ടന് ഇപ്പോഴും ലാലിസത്തിന്റെ ഹാങ്ഓവര്‍ മാറിയിട്ടില്ല. ഇതിന് തെളിവായുള്ള ഒരു വീഡിയോ ഇപ്പോള്‍ സൈബര്‍ ലോകത്ത് അതിവേഗം വൈറലാകുകയാണ്.

ഓസ്ട്രലിയയില്‍ സ്‌റ്റേജ്‌ഷോയുമായി പര്യടനത്തിലാണ് മോഹന്‍ലാല്‍. ഇവിടെ പെര്‍ത്ത്, സിഡ്‌നി, ബ്രിസ്‌ബേന്‍, മെല്‍ബണ്‍ എന്നീ വന്‍ നഗരങ്ങളിലാണ് മോഹന്‍ലാലിന്റെ നേതൃത്വത്തില്‍ സ്‌റ്റേജ് ഷോകള്‍ സംഘടിപ്പിച്ചു വരികയാണ്. ഇതില്‍ പെര്‍ത്തില്‍ നടന്ന സ്‌റ്റേജ് ഷോയില്‍ ഗാനം ആലപിച്ചപ്പോഴാണ് മോഹന്‍ലാലിന് പിഴവു പറ്റിയത്. ലാലിസത്തിന്റെ പാളിച്ചകള്‍ ആവര്‍ത്തിക്കുന്ന കാഴ്ച്ചയാണ് അവിടെ കണ്ടത്. സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോയില്‍ പ്രയാഗ മാര്‍ട്ടിനൊപ്പം 'ചന്ദ്രികയില്‍ അലിയുന്ന ചന്ദ്രകാന്തം' എന്ന ഗാനം ആലപിക്കുമ്പോഴാണ് സ്‌റ്റേജിന്റെ അണിയറയിലെ കള്ളത്തരം വെളിച്ചത്തു വന്നത്. ലാലിസത്തിന്റെ ആവര്‍ത്തനമായിരുന്നു പെര്‍ത്തിലും കണ്ടത്. എന്തായായും പാളിച്ച ഉണ്ടായാലും ലാലേട്ടന് വീണ്ടും മൈക്ക് കൈയിലെടുത്ത് ചുണ്ടനക്കല്‍ വീണ്ടും സജീവമാക്കി. വീഡിയോ സൈബര്‍ ലോകത്ത് വ്യാപകമായി പ്രചരിച്ചതോടെ എന്തിനാ ലാലേട്ടാ ഈ പണിക്ക് നിന്നതെന്നു പറഞ്ഞു കൊണ്ടുള്ള കളിയാക്കലുകളും സജീവമാണ്. ഇതാദ്യമായിട്ടാണ് മോഹന്‍ലാല്‍ ഓസ്‌ട്രേലിയയില്‍ സ്‌റ്റേജ് ഷോയുമായി രംഗത്തെത്തുന്നത്.

<ു>റെക്കോര്‍ഡ് ചെയ്ത ഗാനത്തിനൊപ്പം ആസ്വദിച്ചു തന്നെ മോഹന്‍ലാല്‍ പാടുകയായിരുന്നു. പാട്ടില്‍ പാളിച്ച വരുന്നത് വരെ റെക്കോര്‍ഡ് ചെയ്ത ഗാനത്തിനൊപ്പം ചുണ്ടനക്കലാണെന്ന് ബോധ്യമാകുന്നില്ല. പ്രയാഗക്കൊപ്പം പാടുന്നതിനിടെ മുമ്പിലുള്ള വരികള്‍ ചൂണ്ടിക്കാട്ടി പിന്നണി സംഗീതം വന്നു. ഈ സമയത്ത് മൈക്ക് മുഖത്തു നിന്നും മാറ്റി താഴേക്കു പിടിക്കുകയായിരുന്നു. ഇതോട് ലാലിന്റെ ചുണ്ടനക്കത്തേക്കാല്‍ വേഗത്തില്‍ പാട്ട് മുമ്പേ പോയി. പണി പാളിയെന്ന് ബോധ്യമായതോടെ ഞെട്ടലോട് മൈക്ക് തിരികെ മുഖത്തിന് അടുത്തേക്കു കൊണ്ടുവരികയായിരുന്നു. എന്നാല്‍, കബളിപ്പിക്കലാണ് പാട്ടെന്ന് അപ്പോഴേക്കും കണ്ടിരുന്നവര്‍ക്ക് ബോധ്യമായി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക