Image

വിവരാവകാശ നിയമപ്രകാരം മറുപടി നല്‍കിയില്ല; പരാതിക്കാരന്‍ എഞ്ചിനിയറെ ഓടിച്ചിട്ട്‌ തല്ലി

Published on 12 June, 2018
വിവരാവകാശ നിയമപ്രകാരം മറുപടി നല്‍കിയില്ല; പരാതിക്കാരന്‍ എഞ്ചിനിയറെ ഓടിച്ചിട്ട്‌ തല്ലി

മലപ്പുറം: വിവരാവകാശ നിയമപ്രകാരം ചോദിച്ച ചോദ്യത്തിന്‌ ഉടന്‍ മറുപടി നല്‍കാത്തതില്‍ ക്ഷുഭിതനായ പരാതിക്കാരന്‍ എഞ്ചിനിയറെ ഓടിച്ചിട്ട്‌ തല്ലി. ഒടുവില്‍ മര്‍ദനത്തില്‍ നിന്നും രക്ഷപ്പെടാനായി മതില്‍ ചാടി . മലപ്പുറം തിരൂര്‍ പൊതുമരാമത്ത്‌ വകുപ്പ്‌ സര്‍ക്കാര്‍ വിശ്രമ മന്ദിരവളപ്പില്‍ തിങ്കളാഴ്‌ച ഉച്ചയ്‌ക്ക്‌ രണ്ട്‌ മണിയോടെയാണ്‌ സംഭവം. തിരൂര്‍ സ്വദേശി പി.വി രാമചന്ദ്രന്‍ എന്നയാളാണ്‌ പി.ഡബ്ല്യു.ഡി കെട്ടിടവിഭാഗം അസി.എഞ്ചിനീയര്‍ പയ്യന്നൂര്‍ സ്വദേശി ചന്ദ്രാംഗദ (50) നെ തല്ലിയത്‌.

തന്റെ കെട്ടിടത്തിന്‌ വാടക നിശ്ചയിച്ച്‌ കിട്ടുന്നതിനായി രാമചന്ദ്രന്‍ റവന്യൂ വകുപ്പില്‍ അപേക്ഷ നല്‍കിയിരുന്നു. ഇതിന്മേലുള്ള നടപടികളെ കുറിച്ച്‌ അറിയാനായി രാമചന്ദ്രന്‍ വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍, അപേക്ഷ കുറ്റിപ്പുറം പി.ഡബ്ല്യു.ഡി. അസി.എഞ്ചിനിയറുടെ ഓഫീസിലേക്ക്‌ അയയ്‌ക്കുന്നതിന്‌ പകരം തിരൂരിലെ പി.ഡബ്ല്യു.ഡി എഞ്ചിനിയറുടെ ഓഫീസിലേക്ക്‌ മാറി അയയ്‌ക്കുകയായിരുന്നുവെന്ന വിവരം ചന്ദ്രാംഗദന്‍ പരാതിക്കാരനെ ധരിപ്പിച്ചു. അതിനിടെയാണ്‌ പരാതിക്കാരന്‍ ചന്ദ്രാംഗദനെ മര്‍ദിച്ചത്‌. ഒടുവില്‍ ഗത്യന്തരമില്ലാതെ ഓടിയ എഞ്ചിനീയര്‍ മതില്‍ ചാടി രക്ഷപ്പെടുകയുമായിരുന്നു.
രാമചന്ദ്രനെതിരെ ചന്ദ്രാംഗദന്‍ തിരൂര്‍ പോലീസില്‍ പരാതി നല്‍കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക