Image

പ്രസവത്തെ തുടര്‍ന്ന്‌ യുവതി മരിച്ചു; വര്‍ക്കല കെടിസിറ്റി ആശുപത്രിക്കെതിരെ പ്രതിഷേധം

Published on 12 June, 2018
പ്രസവത്തെ തുടര്‍ന്ന്‌ യുവതി മരിച്ചു;  വര്‍ക്കല കെടിസിറ്റി ആശുപത്രിക്കെതിരെ പ്രതിഷേധം


തിരുവനന്തപുരം വര്‍ക്കല ചാത്തമ്പാറ കെടിസിടി ആശുപത്രിയില്‍ പ്രസവത്തെ തുടര്‍ന്ന്‌ യുവതി മരിച്ചു. കല്ലമ്പലം നെല്ലിക്കോട്‌ നെസ്‌ലെ വീട്ടില്‍ ശ്രീജയാണ്‌ സിസേറിയനെ തുടര്‍ന്ന്‌ മരിച്ചത്‌. ശ്രീജയുടെ മരണം ചികിത്സാപിഴവ്‌ മൂലമാണെന്നും ബന്ധുക്കളില്‍നിന്ന്‌ ഏറെ നേരം മരണം മറച്ചുവെച്ചുവെന്നും ആരോപിച്ച്‌ ആശുപത്രിക്ക്‌ മുന്നില്‍ മൃതദേഹവുമായി ബന്ധുക്കള്‍ പ്രതിഷേധിച്ചു.

സിസേറിയന്‍ ആയതിനാല്‍ കുട്ടിയെ രക്ഷിക്കാന്‍ സാധിച്ചു. എന്നാല്‍, ചികിത്സാപിഴവ്‌ ഉണ്ടായിട്ടില്ലെന്നും ശ്രീജയുടെ ആരോഗ്യസ്ഥിതി മോശമായിരുന്നുവെന്നുമാണ്‌ ആശുപത്രി അധികൃതര്‍ നല്‍കുന്ന വിശദീകരണം

അലര്‍ജി പരിശോധനകള്‍ നടത്താതെ സിസേറിയന്‌ മുന്‌പ്‌ അധിക ഡോസില്‍ ഇഞ്ചക്ഷന്‍ നല്‍കിയതാണ്‌ മരണ കാരണമെന്ന്‌ കാണിച്ച്‌ ശ്രീജയുടെ ബന്ധുക്കളും സുഹൃത്തുക്കളും മൃതദേഹവുമായി ആശുപത്രി ഉപരോധിച്ചു. ശ്രീജ മരിച്ച വിവരം ബന്ധുക്കളെ അറിയിക്കാതിരുന്ന ആശുപത്രി അധികൃതര്‍ മൃതദേഹം വെന്റിലേറ്ററില്‍ തന്നെ സൂക്ഷിക്കുകയായിരുന്നു.

അനു അശോക്‌ ആണ്‌ ശ്രീജയുടെ ഭര്‍ത്താവ്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക