Image

ഫ്രാങ്ക്ഫര്‍ട്ട് സ്‌പോര്‍ട്ട്‌സ് ക്ലബ്ബ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്‍െ് നടത്തി

ജോര്‍ജ് ജോണ്‍ Published on 12 June, 2018
ഫ്രാങ്ക്ഫര്‍ട്ട് സ്‌പോര്‍ട്ട്‌സ് ക്ലബ്ബ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്‍െ് നടത്തി
ഫ്രാങ്ക്ഫര്‍ട്ട്: ഇന്ത്യന്‍ സ്‌പോര്‍ട്‌സ് ആന്‍ഡ് ഫമീലിയന്‍ ഫെറയിന്‍ ഫ്രാങ്ക്ഫര്‍ട്ട് നോര്‍ഡ്‌വെ്റ്റ്സ്റ്റാട്ടിലെ ഏര്‍ണ്‍സ്റ്റ് റോയിട്ടര്‍ സ്‌ക്കൂള്‍ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ വച്ച് ബാഡ്മിന്റണ്‍ ടൂര്‍ണമെന്‍െ് നടത്തി. ഈ ടൂര്‍ണമെന്‍െ് ജൂണിയര്‍, സീനിയര്‍ വിഭാഗങ്ങളില്‍ സിംഗിള്‍, ഡബിള്‍  എന്നീ വിഭാഗങ്ങളായാണ് നടത്തിയത്. വാശിയേറിയ മത്സരങ്ങളില്‍ ജൂണിയര്‍ ഡബിള്‍സില്‍ ഒന്നാംസ്ഥാനം സോണിയാ കടകത്തലയ്ക്കല്‍, ജസ്റ്റിന്‍ പീലിപ്പോസ്, രണ്ടാം സ്ഥാനം ഡേവിഡ് തൂമുള്ളില്‍, മറിയാനാ കുളത്തില്‍ എന്നിവര്‍ കരസ്ഥമാക്കി. ജൂണിയര്‍ സിംഗിള്‍സില്‍ ഒന്നാംസ്ഥാനം ജസ്റ്റിന്‍ കൈലാത്ത്, രണ്ടാംസ്ഥാനം ജസ്റ്റിന്‍ പീലിപ്പോസ്  എന്നിവര്‍ നേടി. സിംഗിള്‍ ബി ഗ്രൂപ്പില്‍ സുനില്‍ ആന്റണി ഒന്നാം സ്ഥാനം, ജോയി നെല്ലാംകുഴിയില്‍ രണ്ടാം സ്ഥാനവും നേടി. സീനിയര്‍ ഗ്രൂപ്പ് ബി. ഡബിള്‍സില്‍ ഒന്നാം സ്ഥാനത്ത് ഗ്രേസി പള്ളിവാതുക്കലും, സുനില്‍ ആന്റണിയും,  രണ്ടാം സ്ഥാനത്ത് ജോണ്‍ മാത്യു, മാര്‍ട്ടിന്‍ മണമേലും വിജയിച്ചു. ഗ്രൂപ്പ് ബി. മിക്‌സഡ് ഡബിള്‍സില്‍ ഒന്നാംസ്ഥാനം സിനാ കുളത്തില്‍, ബെന്നി ജോസഫ്, രണ്ടാം സ്ഥാനം ഗ്രേസി പള്ളിവാതുക്കലും, സുനില്‍ ആന്റണിയും കരസ്ഥമാക്കി.  ഗ്രൂപ്പ് എ സിംഗിള്‍സില്‍ മനോജ് പറുമൂട്ടില്‍ ഒന്നാം സ്ഥാനത്തും, സാജന്‍ മണമേല്‍ രണ്ടാം സ്ഥാനത്തും വിജയികളായി. ഗ്രൂപ്പ് എ ഡബിള്‍സില്‍ മനോജ് പറുമൂട്ടില്‍, ഡോ. ബിനേഷ് ജോസഫ്  ഒന്നാംസ്ഥാനവും, ജോണി ദേവസ്യാ, ആഷ്‌ലി കുര്യാക്കോസ് രണ്ടാംസ്ഥാനവും കരസ്ഥമാക്കി.

ബാഡ്മിന്റണ്‍  ടൂര്‍ണമെന്റ്റിനോടനുബന്ധിച്ച്  നടന്ന 56 പോയന്റ് വച്ചുള്ള ചീട്ടുകളി മത്സരം നടത്തി. ഈ മത്സരത്തില്‍ മൈക്കിള്‍ ഇല്ലത്ത്, സാജന്‍ മണ്‍മയില്‍, ജോണ്‍ മാത്യു എന്നിവരും, റമ്മി മത്സരത്തില്‍ ജിമ്മി കൊണ്ടാട്ടുകുന്നേലും വിജയിച്ചു. ചീട്ടുകളി മത്സരത്തിന് ആന്‍ഡ്രൂസ് ഓടത്തുപറമ്പില്‍, തോമസ് കുളത്തില്‍, സുധീഷ് മാത്യു എന്നിവര്‍ നേത്യുത്വം നല്‍കി. ഈ വര്‍ഷത്തെ ടൂര്‍ണമെന്‍െ് ഇന്‍ഡോ ജര്‍മന്‍ കണ്‍സള്‍ട്ടന്‍സി ഫ്രാങ്ക്ഫര്‍ട്ട്, സുരേന്ദ്ര മേനോന്‍ എന്നിവര്‍ സ്‌പോണ്‍സര്‍ ചെയ്തു. 

ടൂര്‍ണമെന്‍െില്‍ വിജയികളായവര്‍ക്ക് സ്വര്‍ണ്ണം, വെള്ളി കപ്പുകള്‍ വിതരണം ചെയ്തു. ഈ വര്‍ഷം വിജയികള്‍ക്കുള്ള സമ്മാനദാനം സ്‌പോര്‍ട്ട്‌സ് ക്ലബ്ബിലെ സീനിയേഴ്‌സും, അതിഥികളും വിതരണം ചെയ്തതു. ടൂര്‍ണമെന്‍െിന് ശേഷം വിവിധതരം ഇറച്ചികളും, സോസേജുകളും, പാനീയങ്ങളും ഉള്‍പ്പെടുത്തി ബാര്‍ബെക്യു നടത്തി. ഇത് മത്സരത്തില്‍ പങ്കെടുത്തവരെയും, ക്ലബ്ബ് അംഗങ്ങളെയും, അതിഥികളെയും പരിപൂര്‍ണ്ണ ത്യൂപ്തരാക്കി. ഈ ബാര്‍ബെക്യു പാര്‍ട്ടിക്ക് പ്രദീപ് തുണ്ടിയില്‍, വിഷ്ണു പ്രസാദ് നേത്യുത്വം നല്‍കി. നാലര പതിറ്റാണ്ടുകള്‍ പിന്നിട്ട ഫ്രാങ്ക്ഫര്‍ട്ട് ഇന്ത്യന്‍ സ്‌പോര്‍ട്‌സ്് ആന്‍ഡ് ഫമീലിയന്‍ ഫെറയിന്‍ ജോസഫ് പീലിപ്പോസ്, ജോര്‍ജ് ജോസഫ് ചൂരപ്പൊയ്കയില്‍, പള്ളിവാതുക്കല്‍ എന്നിവര്‍ വിജയകരമായി നയിക്കുന്നു. തികഞ്ഞ അച്ചടക്കത്തില്‍ സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റില്‍ നടിയ ഈ ടൂര്‍ണമെന്റില്‍ പങ്കെടുത്ത മെമ്പറ•ാര്‍ക്കും, റഫറിമാര്‍ക്കും, അതിഥികള്‍ക്കും, ഭക്ഷണം ഒരുക്കിയവര്‍ക്കും ഫെറയിന്‍ ഭാരവാഹികള്‍ നന്ദി പറഞ്ഞു.  

ഫ്രാങ്ക്ഫര്‍ട്ട് സ്‌പോര്‍ട്ട്‌സ് ക്ലബ്ബ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്‍െ് നടത്തി ഫ്രാങ്ക്ഫര്‍ട്ട് സ്‌പോര്‍ട്ട്‌സ് ക്ലബ്ബ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്‍െ് നടത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക