Image

നസ്രിയ തിരിച്ചു വരുന്ന അഞ്‌ജലി മേനോന്‍ ചിത്രം 'കൂടെ'

Published on 12 June, 2018
നസ്രിയ തിരിച്ചു വരുന്ന അഞ്‌ജലി മേനോന്‍ ചിത്രം 'കൂടെ'

കൊച്ചി : വിവാഹ ശേഷം നസ്രിയ നസീം അഭിനയ രംഗത്തേക്ക്‌ തിരിച്ചെത്തുന്ന ചിത്രത്തിന്‌ പേരിട്ടു. അഞ്‌ജലി മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര്‌ 'കൂടെ'. ചിത്രത്തിന്റെ പേരു വെളിപ്പെടുത്തിയുള്ള ഫസ്റ്റ്‌ലുക്ക്‌ പോസ്റ്റര്‍ പൃഥ്വിരാജും സംവിധായിക അഞ്‌ജലി മേനോനും ഫേസ്‌ബുക്കിലൂടെയാണ്‌ പുറത്ത്‌ വിട്ടത്‌.

നസ്രിയക്കൊപ്പം പൃഥ്വിരാജും പാര്‍വതിയും ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്‌. 'എന്ന്‌ നിന്റെ മൊയ്‌തീന്‌' ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമാണ്‌ കൂടെ. ഊട്ടിയിലും സമീപ പ്രദേശങ്ങളിലും ചിത്രീകരണം പൂര്‍ത്തിയാക്കിയ ചിത്രം അടുത്ത മാസം തീയേറ്ററുകളിലെത്തും.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക