Image

ഉത്തര കൊറിയയോടുള്ള ഉപരോധം ഉടന്‍ പിന്‍വലിക്കില്ലെന്ന് ട്രംപ്

Published on 12 June, 2018
ഉത്തര കൊറിയയോടുള്ള ഉപരോധം ഉടന്‍ പിന്‍വലിക്കില്ലെന്ന് ട്രംപ്

ലോകം കാത്തിരുന്ന സമാധാന കരാറില്‍ ഒപ്പുവെച്ചുവെങ്കിലും ഉത്തര കൊറയയ്ക്ക് മേല്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ഉപരോധങ്ങള്‍ ഉടന്‍ പിന്‍വലിക്കില്ലെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണള്‍ഡ് ട്രംപ്. എന്നാല്‍ ഉത്തര കൊറിയയെ ലക്ഷ്യം വെച്ച് തെക്കന്‍ കൊറിയയില്‍ അമേരിക്ക വ്യന്യസിച്ചിരിക്കുന്ന സൈനീകരെ പിന്‍വലിക്കുന്ന കാര്യം ആലോചനയിലുണ്ടെന്നാണ് ട്രംപിനോട് അടുത്ത കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന. സമാധാന കാരാറിന്‍റെ തുടര്‍ നടപടിയെന്നോണമായിരിക്കും സൈന്യത്തെ പിന്‍വലിക്കാനുള്ള തീരുമാനം.

എന്നാല്‍ ഉത്തര കൊറിയ സമ്പൂര്‍ണ്ണ ആണവ നിരായുധീകരണം ഉറപ്പാക്കിയ ശേഷമായിരിക്കും ഉപരോധങ്ങള്‍ പിന്‍വലിക്കുക. ആണവ നിരായുധീകരണം എത്രയും വേഗം നടപ്പാക്കുമെന്ന് കിംഗ് ജോംഗ് ഉന്‍ ഉറപ്പ് നല്‍കിയിട്ടുണ്ടെന്ന് ട്രംപ് വ്യക്തമാക്കുന്നു. ഇരു രാജ്യങ്ങളും തമ്മില്‍ നടന്ന കൂടികാഴ്ച വിജയമെന്നായിരുന്നു ട്രംപും ഉന്നും ഒരേപോലെ പ്രഖ്യാപിച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക