Image

ചിക്കാഗോ മലയാളീഅസോസിയേഷന്‍ തിരഞ്ഞെടുപ്പില്‍ ജിമ്മി കണിയാലി ടീം നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു

ജോയിച്ചന്‍ പുതുക്കുളം Published on 12 June, 2018
ചിക്കാഗോ മലയാളീഅസോസിയേഷന്‍ തിരഞ്ഞെടുപ്പില്‍ ജിമ്മി കണിയാലി ടീം നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു
ചിക്കാഗോ: പാരമ്പര്യംകൊണ്ടും പ്രവര്‍ത്തനവൈവിധ്യം കൊണ്ടും അമേരിക്കയിലെ ഏറ്റവും വലിയ മലയാളീസംഘടന ആയ ചിക്കാഗോ മലയാളി അസോസിയേഷന്‍ തിരഞ്ഞെടുപ്പ് ഓഗസ്റ്റ് 5ഞായറാഴ്ച നടക്കാന്‍ പോകുകയാണ്. 1825 അംഗങ്ങളുള്ള ഈസംഘടനയിലെ ഇപ്പോഴത്തെ സെക്രട്ടറി ജിമ്മികണിയാലി നയിക്കുന്ന പാനലിലെഅംഗങ്ങള്‍ എല്ലാവരും നാമനിര്‍ദേശപത്രികകള്‍ സമര്‍പ്പിച്ചു. എല്ലാ പ്രാവശ്യവും പത്രികസമര്‍പ്പണത്തിന്റെ അവസാന നിമിഷം നാമനിര്‍ദേശപത്രികകള്‍കൊടുക്കുന്ന പതിവ്‌ശൈലിയില്‍നിന്നും മാറി, ആദ്യംമുതല്‍ തന്നെമത്സരരംഗത്ത്ഉണ്ടായിരുന്ന എല്ലാവരുംതന്നെ, തങ്ങള്‍ സ്ഥാനാര്‍ത്ഥിത്വംപ്രഖ്യാപിച്ചത് സംഘടനയോടുള്ള താല്പര്യംകൊ ണ്ടാണെന്നു വ്യക്തമാക്കികൊണ്ട് നേരത്തെതന്നെ തങ്ങളുടെ നാമനിര്‍ദേശപത്രികകള്‍ തിരഞ്ഞെടുപ്പ് കമ്മിറ്റിചെയര്‍മാന്‍ ജോസഫ് നെല്ലുവേലിക്ക് കൈമാറി.

പ്രസിഡന്റ്ആയി ജിമ്മി കണിയാലിയും സെക്രട്ടറി ആയി ബ്രിജിറ്റ് ജോര്‍ജും ട്രെഷറര്‍ ആയി ജിതേഷ്ചുങ്കത്തും പത്രികകള്‍സമര്‍പ്പിച്ചു . ജോയിന്റ ്‌ട്രെഷറര്‍സ്ഥാനത്തേക്ക് ജോഷി മാത്യു പുത്തൂരാന്‍ സമര്‍പ്പിച്ചപ്പോള്‍ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി സന്തോഷ് നായര്‍ സ്ഥലത്തില്ലാത്തതിനാല്‍ അദ്ദേഹത്തിനുവേണ്ടി പത്രിക ജിമ്മികണിയാലി സമര്‍പ്പിച്ചു.ബോര്‍ഡ് മെമ്പര്‍ (യൂത്ത്) ആയി അന്‍ഷാ ജോയ് അംബേനാട്ടും ബോര്‍ഡ് മെമ്പര്‍ (വനിതാ പ്രതിനിധികള്‍) ആയി നിഷ എറിക്കും സമയ ജോര്‍ജ് തേക്കുംകാട്ടിലും ആണ് പത്രിക സമര്‍പ്പിച്ചത്.

13 അംഗങ്ങളെതിരഞ്ഞെടുക്കുന്ന ഡയറക്ടര്‍ ബോര്‍ഡ് (ജനറല്‍) വിഭാഗത്തിലേക്ക് അനില്‍ മറ്റത്തികുന്നേല്‍, ബാബു ജോസഫ് തൈപ്പറമ്പില്‍, ബിനോയ് സ്റ്റീഫന്‍ കിഴക്കനടി, ചാക്കോ തോമസ് മറ്റത്തിപ്പറമ്പില്‍ . ജോര്‍ജ് (ജൂബി) വെന്നലശ്ശേരില്‍ ,മാറ്റ്വിലങ്ങാട്ട്, സന്തോഷ് കാട്ടൂക്കാരന്‍, സന്തോഷ് മാത്യു കളരിക്കപ്പറമ്പില്‍, ഷൈബ ുകിഴക്കേക്കുറ്റ്, സണ്ണിമൂക്കെട്ട് . ശ്യാംകുമാര്‍ എന്നിവരും നോമിനേഷന്‍ സമര്‍പ്പിച്ചു.ജെസ്സി റിന്‍സി തിരഞ്ഞെടുപ്പ് കമ്മിറ്റി അംഗങ്ങളായ പിഒഫിലിപ്പ്, ജോസഫ്‌നെല്ലുവേലില്‍ എന്നിവര്‍ക്ക് ജിമ്മികണിയാലി, ജോസ് സൈമണ്‍ മുണ്ടപ്ലാക്കില്‍എന്നിവരുടെ സാന്നിധ്യത്തില്‍ ഡയറക്ടര്‍ബോര്‍ഡ്അംഗമായി പത്രികസമര്‍പ്പിച്ചു.

സീനിയഴ്‌സ് പ്രതിനിധി ആയി ബോര്‍ഡിലേക്ക് ജോസ് സൈമണ്‍ മുണ്ടപ്ലാക്കിലും ജോയിന്റ്‌സെക്രട്ടറി ആയിസാബുകട്ടപ്പുറവും ആണ് മത്സരിക്കുന്നത് .

ഒരുസാമൂഹ്യസംഘടന എന്നനിലയില്‍ ചിട്ടയായിപ്രവര്‍ത്തിച്ചുവരുന്ന ഒരു സംഘടനയില്‍ എല്ലാവിഭാഗത്തില്‍പെട്ടവര്‍ക്കും തുല്യഅവസരം ഉറപ്പുവരുത്തുന്ന ഒരുപാനല്‍ആണ്തങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നത്. പൊതുപ്രവര്‍ത്തനരംഗത്ത് പ്രവര്‍ത്തിച്ചു നല്ലപരിചയമുള്ള വ്യക്തികള്‍ എന്നനിലയില്‍ കഴിവ്‌തെളിയിച്ച , അസോസിയേഷനെ കൂടുതല്‍ഉയരങ്ങളില്‍ എത്തിക്കുവാന്‍ പ്രാപ്തരായ, യുവജനങ്ങള്‍ക്കും, വനിതകള്‍ക്കും, പുതുമുഖങ്ങള്‍ക്കും തുല്യപരിഗണന നല്‍കിയിട്ടുള്ള, വിവേകവുംവിദ്യാഭ്യാസവുമുള്ള , സേവനസന്നദ്ധരായ ഒരുടീമിനെ ആണ് ഞങ്ങള്‍ ചിക്കാഗോ മലയാളീ അസോസിയേഷന്‍ അംഗങ്ങളുടെ മുന്‍പില്‍ അഭിമാനപൂര്‍വം അവതരിപ്പിച്ചിരിക്കുന്നതെന്നു സ്ഥാനാര്‍ത്ഥികള്‍ പറഞ്ഞു

ഒരുവ്യക്തി എത്ര കൂടുതല്‍നാള്‍ സംഘടനയില്‍ നിന്നു എന്നതിലുപരി സംഘടനയെശക്തിപ്പെടുത്തുവാന്‍ എന്ത്മാത്രം കഠിനാധ്വാനം ചെയ്തു എന്നകാഴ്ചപ്പാടാണ് ഏതൊരുസംഘടനയുടെയും വിജയരഹസ്യം ആഒരുകാഴ്ചപ്പാടിലൂടെ പുതിയപുതിയ ആളുകള്‍ക്ക ്അവസരങ്ങള്‍കൊടുക്കുക എന്നതായിരിക്കും തങ്ങളുടെപ്രവര്‍ത്തനശൈലി എന്നും അവര്‍അറിയിച്ചു.
തങ്ങള്‍തിരഞ്ഞെടുക്കപ്പെട്ടാല്‍ അടുത്തരണ്ടുവര്ഷം മറ്റൊരുസം ഘടനയുടെയും നേതൃത്വം ഏറ്റെടുക്കില്ലായെന്നും മുഴുവന്‍ സമയവുംചിക്കാഗോ മലയാളി അസോസിയേഷന്റെ നന്മക്കായിപ്രവര്‍ത്തിക്കുമെന്നും ഈടീമിലെ എല്ലാസ്ഥാനാര്‍ത്ഥികളും ഉറപ്പുനല്‍കി.

കൂടുതല്‍വിവരങ്ങള്‍ക്ക് ജിമ്മി കണിയാലി (630 903 7680) , ബ്രിജിറ്റ് ജോര്‍ജ് (847 208 1546) , ജിതേഷ് ചുങ്കത് (224 522 9157 ) , സന്തോഷ് നായര്‍ (312 7305112) , ജോഷി മാത്യു പുത്തൂരാന്‍( 630 544 7780)
ചിക്കാഗോ മലയാളീഅസോസിയേഷന്‍ തിരഞ്ഞെടുപ്പില്‍ ജിമ്മി കണിയാലി ടീം നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു
ചിക്കാഗോ മലയാളീഅസോസിയേഷന്‍ തിരഞ്ഞെടുപ്പില്‍ ജിമ്മി കണിയാലി ടീം നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു
ചിക്കാഗോ മലയാളീഅസോസിയേഷന്‍ തിരഞ്ഞെടുപ്പില്‍ ജിമ്മി കണിയാലി ടീം നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക