Image

സൗത്ത് വെസ്റ്റ് ബ്രദറണ്‍ കോണ്‍ഫ്രറന്‍സ് സമാപിച്ചു

ഡോ.മാത്യു വൈരമണ്‍ Published on 13 June, 2018
സൗത്ത് വെസ്റ്റ് ബ്രദറണ്‍ കോണ്‍ഫ്രറന്‍സ് സമാപിച്ചു
ഹൂസ്റ്റണ്‍: മുപ്പത്തിമൂന്നാമത് സൗത്ത് വെസ്റ്റ് ബ്രദറണ്‍ കോണ്‍ഫ്രന്‍സ് ജൂണ്‍ 8 മുതല്‍ 10 വരെയുള്ള തീയതികളില്‍ ഡെന്റണിലുള്ള ക്യാമ്പ് കോപ്പാസ് റീട്രീറ്റ് സെന്ററില്‍ വച്ച് അനുഗ്രഹകരമായി നടന്നു. ക്രിസ് ഷോര്‍ഡര്‍, ഡിറ്ററോയിറ്റ്, സാമൂവേല്‍ തോമസ്, മഥുര, സന്തോഷ് തോമസ്, ജാഠധാര എന്നിവരായിരുന്നു മുഖ്യ പ്രഭാഷകര്‍. ഹബക്കൂക്ക് പുസ്തകത്തെ അടിസ്ഥാനമാക്കി 'ചിന്താക്കുഴപ്പമുള്ള സമയത്ത് ശക്തമായ വിശ്വാസം' എന്നതായിരുന്നു മുഖ്യപ്രസംഗ വിഷയം. ഞായറാഴ്ച നടന്ന സമാപനയോഗത്തില്‍ സാമുവേല്‍ തോമസ് വചനത്തില്‍ നിന്നും സംസാരിച്ചു.

പ്രധാനപ്പെട്ട പ്രസംഗകരെ കൂടാതെ കേരളത്തില്‍ നിന്നും സണ്ണി റ്റി ഫിലിപ്പ്, പി.ഇ.സാംകുട്ടി, ജിജു നൈനാന്‍, ബാബു തോമസും, കാനഡായിലെ ടൊറാന്റോയില്‍ നിന്നു ഫിലിപ്പ് ഫിലിപ്പ്‌സണും കോണ്‍ഫ്രന്‍സില്‍ പങ്കെടുത്തു. സണ്ണി റ്റി. ഫിലിപ്പ് പത്തനംതിട്ട ബൈബിള്‍ കോളേജിനെക്കുറിച്ചും, പി.ഇ.സാംകുട്ടി കെ.ഇ.എം ഫണ്ടിനെക്കുറിച്ചും, ജിജു നൈനാന്‍ തൃശൂര്‍ രഹബോത്തിനെക്കുറിച്ചു മറ്റുള്ളവര്‍ അവരുടെ പ്രവര്‍ത്തനത്തെക്കുറിച്ചും സംസാരിച്ചു.

പ്രധാനപ്പെട്ട പ്രസംഗകരെ കൂടാതെ കേരളത്തില്‍ നിന്നും സണ്ണി റ്റി ഫിലിപ്പ്, പി.ഇ.സാംകുട്ടി, ജിജു നൈനാന്‍, ബാബു തോമസും, കാനഡായിലെ ടൊറാന്റോയില്‍ നിന്നും ഫിലിപ്പ് ഫിലിപ്പ്‌സണും കോണ്‍ഫ്രന്‍സില്‍ പങ്കെടുത്തു. സണ്ണി റ്റി ഫിലിപ്പ് പത്തനംതിട്ട ബൈബിള്‍ കോളേജിനെക്കുറിച്ചും, പി.ഇ.സാംകുട്ടി കെ.ഇ.എം ഫണ്ടിനെക്കുറിച്ചും, ജിജു നൈനാന്‍ തൃശൂര്‍ രഹബോത്തിനെക്കുറിച്ചു മറ്റുള്ളവര്‍ അവരുടെ പ്രവര്‍ത്തനത്തെക്കുറിച്ചും സംസാരിച്ചു.

സഹോദരന്മാരുടെ മീറ്റിംങ്ങ്, സഹോദരിമാരുടെ മീറ്റിംങ്, ടാലന്റ് ടൈം, യൂത്ത് മീറ്റിംങ്ങ്, കുട്ടികളുടെ മീറ്റിംങ്ങ് എന്നിവ കോണ്‍ഫ്രന്‍സില്‍ ഉണ്ടായിരുന്നു.
സാമുവേല്‍ തോമസ്, സെക്രട്ടറി, അലക്‌സാണ്ടര്‍ ഡാനിയേല്‍, ട്രഷര്‍, ജയേഷ് കുര്യാക്കോസ്, അസിസ്റ്റന്റ് ട്രഷറര്‍, ജെറി മോഡിയില്‍, യൂത്ത് കോര്‍ഡിനേറ്ററായും പ്രവര്‍ത്തിച്ചു. ഫിലിപ്പ് ആന്‍ഡ്രൂസ്, ജെറി മോഡിയില്‍ എന്നിവരുടെ നേതൃത്വത്തില്‍ ഗാനശുശ്രൂഷകള്‍ നടന്നു. കോണ്‍ഫ്രന്‍സിന്റെ ഭാരവാഹികളോടൊപ്പം റോജി വര്‍ഗ്ഗീസ്, എം.ഓ.മോഹന്‍ മറ്റു കമ്മിറ്റി അംഗങ്ങളും ഇതിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ചു. റീജിയണല്‍ കോണ്‍ഫ്രന്‍സായ സൗത്ത് വെസ്റ്റില്‍ അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും വിദേശ രാജ്യങ്ങളില്‍ നിന്നുമായി ധാരാളമാളുകള്‍ പങ്കെടുത്തു. 

കോണ്‍ഫ്രന്‍സിനോടൊപ്പം വിശ്വാസികള്‍ക്ക് റിക്രിയേഷനും ക്രമീകരിച്ചിരുന്നു എന്നുള്ളത് ഈ വര്‍ഷത്തെ കോണ്‍ഫ്രന്‍സിന്റെ പ്രത്യേകതയായിരുന്നു. കോണ്‍ഫ്രന്‍സിന്റെ തല്‍സമയ സംപ്രേക്ഷണം ജേക്കബ് സാം നിര്‍വ്വഹിച്ചു.

സൗത്ത് വെസ്റ്റ് ബ്രദറണ്‍ കോണ്‍ഫ്രറന്‍സ് സമാപിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക