യോങ്കേഴ്‌സ് മലയാളി അസോസിയേഷന്‍ പഠനോപകരണങ്ങള്‍ വിതരണം ചെയ്തു.
AMERICA
13-Jun-2018

ന്യൂയോര്‍ക്ക്: യോങ്കേഴ്‌സ് മലയാളി അസോസിയേഷന്റെ ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി, പത്തനംതിട്ട ജില്ലയിലെ ഓമല്ലൂര്‍ ഗവ.യു.പി.സ്‌ക്കൂളിലെ തെരഞ്ഞെടുക്കപ്പെട്ട കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. സ്‌ക്കൂളില്‍ നടന്ന ലളിതമായ ചടങ്ങ് ഫോമാ മുന്‍ പ്രസിഡന്റ് ജോണ്‍ ടൈറ്റസ് ഉദ്ഘാടനം ചെയ്തു. സാമൂഹിക-സാംസ്‌കാരിക പ്രവര്‍ത്തകരായ അഡ്വ.മറിയാമ്മ, ബാബു, അനില്‍, സൈമന്‍, ജിതിന്‍ എന്നിവര്‍ സംസാരിച്ചു.
യോങ്കേഴ്‌സ് മലയാളി അസോസിയേഷന്‍ എല്ലാ വര്‍ഷവും ഇതു പോലുള്ള ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നാട്ടില്‍ ചെയ്യാറുണ്ട്. അസോസിയേഷന്‍ അംഗങ്ങള്‍ വിവിധ പരിപാടികളിലൂടെ സമാഹരിക്കുന്ന ഫണ്ട്, കേരളത്തിലെ അര്‍ഹരായ അനാഥാലയങ്ങള്‍, സ്‌ക്കൂളുകള്‍, സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ എന്നിവര്‍ക്കായി വിതരണം ചെയ്തു വരുന്നു.
യോങ്കേഴ്‌സ് മലയാളി അസോസിയേഷന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രസിഡന്റ് ഷിനു ജോസഫ് സെക്രട്ടറി, പ്രദീപ് നായര്‍, ട്രഷറര്‍ മോട്ടി ജോര്‍ജ്, വൈസ് പ്രസിഡന്റ് സഞ്ചയ് കുറുപ്പ്, ജോ.സെക്രട്ടറി മാത്യു പി. തോമസ്, ജോ.ട്രഷറര്‍ വിജയന്‍ കുറുപ്പ്, ട്രസ്റ്റിബോര്‍ഡ് ചെയര്‍മാന്‍ സുരേഷ് നായര്‍, ബോര്‍ഡ് അംഗങ്ങളായ ജോഫ്രിന്‍ ജോസ്, ഷോബി ഐസക്ക്, തോമസ് മാത്യു, ബെന്‍ കൊച്ചീക്കാരന്‍ എന്നിവര്‍ നേതൃത്വം നല്‍കി വരുന്നു.

.jpg)
.jpg)
.jpg)
.jpg)
.jpg)
.jpg)
.jpg)
.jpg)
.jpg)
.jpg)


Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments