Image

കാറിന് കടന്നു പോകാന്‍ സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് എം.എല്‍.എ കെ.ബി. ഗണേശ്കുമാറും ഡ്രൈവറും മര്‍ദ്ദിച്ചെന്ന് യുവാവിന്റെ പരാതി

Published on 13 June, 2018
കാറിന് കടന്നു പോകാന്‍ സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് എം.എല്‍.എ കെ.ബി. ഗണേശ്കുമാറും ഡ്രൈവറും മര്‍ദ്ദിച്ചെന്ന് യുവാവിന്റെ പരാതി
കാറിന് കടന്നു പോകാന്‍ സൈഡ് കെടുത്തില്ലെന്ന് ആരോപിച്ച് പത്തനാപുരം എം.എല്‍.എ കെ.ബി. ഗണേശ്കുമാറും ഡ്രൈവറും മര്‍ദ്ദിച്ചെന്ന് യുവാവിന്റെ പരാതി. മര്‍ദ്ദനമേറ്റ 22കാരന്‍ അനന്തകൃഷ്ണനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച ഉച്ചക്ക് ശേഷമായിരുന്നു സംഭവം. അമ്മയുടെ മുന്നില്‍ വെച്ചു മര്‍ദ്ദിച്ചെന്ന് അവശനാക്കിയെന്നാണ് പരാതി.
അഞ്ചല്‍ ശബരിഗിരിക്ക് സമീപത്തെ മരണ വീട്ടിലേക്കു വന്നതായിരുന്നു എം.എല്‍.എയുടെ വാഹനം. ഇതേവീട്ടില്‍ നിന്നു മടങ്ങുകയായിരുന്നു അനന്തകൃഷ്ണനും അമ്മയും. ഇവര്‍ സഞ്ചരിച്ച കാര്‍ ഗണേഷ് കുമാറിന്റെ കാറിന് സൈഡ് കൊടുത്തില്ലെന്ന് പറഞ്ഞ് ചാടിയിറങ്ങിയ എം.എല്‍.എയും ഡ്രൈവറും യുവാവിനെ മര്‍ദിക്കുകയായിരുന്നു.
അനന്ത കൃഷ്ണനെ അഞ്ചല്‍ സര്‍ക്കാര്‍ ആശുപത്രിയിലെ പ്രാഥമിക ചികില്‍സക്ക് ശേഷം സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതേസമയം, യുവാവ് തന്നെയാണ് മര്‍ദിച്ചതെന്ന് എം.എല്‍.എയുടെ ഡ്രൈവര്‍ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക