ജയിലില്‍ കഴിയുന്ന കാമുകന് ഹെറോയിന്‍ എത്തിച്ചു കൊടുത്ത കാമുകി അറസ്റ്റില്‍
VARTHA
13-Jun-2018

കൊല്‍ക്കൊത്ത: ജയിലില്‍ കഴിയുന്ന കാമുകന് ഹെറോയിന്‍
ഉള്‍പ്പെടെയുള്ള ലഹരിവസ്‌തുക്കള്‍ എത്തിച്ചു കൊടുത്ത കാമുകി അറസ്റ്റില്‍. രണ്ടാം
വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയായ സുസ്‌മിത മലാകര്‍ ആണ് അറസ്റ്റിലായത്.
കൊല്‍ക്കൊത്ത ദംദം സെന്‍ട്രല്‍ കറക്ഷണല്‍ ഹോം അധികൃതരാണ് സുസ്‌മിതയെ
പിടികൂടിയത്.
മയക്കുമരുന്ന് കേസിലും വധശ്രമക്കേസിലും പ്രതിയാണ് ഭഗീരഥ്. എന്നാല്‍ സുസ്‌മിതയ്‌ക്ക് ക്രിമിനല്‍ പശ്ചാത്തലമില്ല. ഒരാള്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്നതില്‍ ഏറെ ഹെറോയിന്‍ ആണ് ഇവര്‍ ജയിലില്‍ എത്തിച്ചത്
സുസ്‌മിതയുടെ കാമുകന്‍ ഭഗീരഥ് സര്‍ക്കാര്‍ ഒരു
കേസില്‍പെട്ട് അഞ്ചു മാസമായി വിചാരണ തടവുകാരനായി കഴിയുകയാണ്. കഴിഞ്ഞ ദിവസം
ജയിലിലെത്തിയ സുസ്‌മിത കാമുകന് ടാല്‍കം പൗഡര്‍ നല്‍കുന്നത് അധികൃതരുടെ
ശ്രദ്ധയില്‍പെട്ടിരുന്നു.
ഇത് തടഞ്ഞ അധികൃതര്‍ പൗഡര്‍ പരിശോധിച്ചപ്പോഴാണ് 200
ഗ്രാം ഹെറോയിന്‍ ആണ് ടിന്നിലുണ്ടായിരുന്നതെന്ന് വ്യക്തമായത്. ഇത് രണ്ടാം
തവണയാണ് സുസ്‌മിത ഭഗീരഥിനെ കാണാന്‍ ജയിലിലെത്തുന്നത്. ഇവരെ ഇന്ന് കോടതിയില്‍
ഹാജരാക്കി.
മയക്കുമരുന്ന് കേസിലും വധശ്രമക്കേസിലും പ്രതിയാണ് ഭഗീരഥ്. എന്നാല്‍ സുസ്‌മിതയ്‌ക്ക് ക്രിമിനല്‍ പശ്ചാത്തലമില്ല. ഒരാള്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്നതില്‍ ഏറെ ഹെറോയിന്‍ ആണ് ഇവര്‍ ജയിലില്‍ എത്തിച്ചത്
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments