Image

തര്‍ക്കത്തിനൊടുവില്‍ സുഹൃത്തിനെ കൊലപ്പെടുത്തി: മൂന്ന്‌ പേരെ ഡല്‍ഹി പോലീസ്‌ അറസ്റ്റ്‌ ചെയ്‌തു

Published on 13 June, 2018
തര്‍ക്കത്തിനൊടുവില്‍ സുഹൃത്തിനെ കൊലപ്പെടുത്തി: മൂന്ന്‌ പേരെ ഡല്‍ഹി പോലീസ്‌ അറസ്റ്റ്‌ ചെയ്‌തു
ദില്ലി: തര്‍ക്കത്തിനൊടുവില്‍ സുഹൃത്തിനെ കൊലപ്പെടുത്തി മൃതദേഹം ഒളിപ്പിക്കാന്‍ ശ്രമിച്ച മൂന്ന്‌ പേരെ ഡല്‍ഹി പോലീസ്‌ അറസ്റ്റ്‌ ചെയ്‌തു. ദില്ലി ഗ്രേറ്റ്‌ നോയിഡയില്‍ താമസിക്കുന്ന വിശാല്‍ ത്യാഗി, പൗരുഷ്‌, കുട്ടു എന്ന്‌ സുഹൃത്തകള്‍ വിളിക്കുന്ന മലായളിയായ മനോജ്‌ പിള്ള എന്നിവരാണ്‌ പിടിയിലായത്‌. ഇവരോടൊപ്പം മുറിയില്‍ താമസിച്ചിരുന്ന ദീപാംശുവിനേയാണ്‌ ഞാറാഴ്‌ച്ച രാത്രി സംഘം കൊലപ്പെടുത്തിയത്‌.

ഈ വര്‍ഷത്തെ നീറ്റ്‌ പരീക്ഷ വിജയിച്ച വ്യക്തിയാണ്‌ 23 കാരനായ വിശാല്‍ ത്യാഗി. മദ്യപാനത്തിനൊടുവിലായിരുന്നു കൊലപാതകം. കൊലപാതകത്തിന്‌ ശേഷം മൃതദേഹം സ്യൂട്ട്‌ കേസില്‍ ഒളിപ്പിച്ച്‌ യമൂനാ നദിയിയില്‍ ഒഴുക്കാന്‍ ശ്രമിക്കുന്നതിനെടായാണ്‌ മൂവരും ദില്ലി പോലീസിന്റെ പിടിയിലാവുന്നത്‌.

 കെല്ലപ്പെട്ട ദീപാശു അറസ്റ്റിലായ വിശാല്‍ ത്യാഗിയുടെ അനന്തിരവനാണ്‌.
മെഡിക്കല്‍ പ്രവേശനത്തിന്‌ തയ്യാറെടുക്കവേയാണ്‌ വിശാല്‍കൊലപാതകത്തില്‍ പങ്കാളിയാവുന്നത്‌. ഗാസിയാബാദിലെ ഒരു ഡോക്ടറുടെ മകനാണ്‌ വിശാല്‍ ത്യാഗി.

വാടകമുറിയില്‍ ഒരുമിച്ച്‌ താമസിക്കുന്ന മൂന്ന്‌ പേരും ഞാറാഴ്‌ച്ച രാത്രി മദ്യപിച്ചു. പിന്നീട്‌ തുടങ്ങിയ വാക്കുതര്‍ക്കം കൈയേറ്റത്തിലും കൊലപാതകത്തിലും അവസാനിക്കുകയായിരുന്നു.  കുട്ടു എന്ന്‌ സുഹൃത്തുക്കള്‍ വിളിക്കുന്ന മനോജ്‌ പിള്ള അടുത്തകാലത്താണ്‌ ഗ്രേറ്റ്‌ നോയിഡയില്‍ എത്തുന്നത്‌. ഞാറാഴ്‌ച്ച വഴക്കിനേതുടര്‍ ദീപാംശുവിനെ കഴുത്ത്‌ ഞെരിച്ച്‌ കൊന്നത്‌ മനോജ്‌ പിള്ളയാണെന്നാണ്‌ പോലീസ്‌ പറയുന്നത്‌. മദ്യാപനത്തേ തുടര്‍ന്ന്‌ കയ്യാങ്കളിയിലെത്തിയ വഴക്കിനൊടുവില്‍ വിശാലും പൗരുഷും കൂടി ദീപാംശുവിന്റെ കൈയും കാലും പിടിച്ചു വയ്‌ക്കുകയും മനോജ്‌ പിള്ള കഴുത്ത്‌ ഞെരിച്ച്‌ കൊല്ലുകയുമായിരുന്നെന്ന്‌ പോലീസ്‌ പറയുന്നു.   കൊലപാതകത്തിന്‌ ശേഷം ദീപാംശുവിന്‍രെ മൃതദേഹം വെട്ടിനുറുക്കി സ്യൂട്ട്‌കേസിലാക്കി. ശേഷം യമുനാ നദിയില്‍ ഒഴുക്കാന്‍ പ്രതികള്‍ പദ്ധതിയിടുകായായിരുന്നു. മൃതദേഹം യമുനാ തീരത്ത്‌ എത്തിക്കാനായി ഇവരുടെ സുഹൃത്ത്‌ ലാഖോയുടെ കാര്‍ ആവശ്യപ്പെട്ടെങ്കിലും ലഭിച്ചില്ല.

പിന്നീട്‌ ഒരു ഇറിക്ഷ വിളിച്ച്‌ സ്യൂട്ട്‌ കേസിലാക്കിയ ശരീരഭാഗങ്ങളുമായി യമുനാ തീരത്തേക്ക്‌ പോകുകയായിരുന്നു. സ്യൂട്ട്‌കേസിലാക്കിയ ശരീരഭാഗങ്ങളുമായി യമുനാ തീരത്തേക്ക്‌ പോവുമ്പോള്‍ വഴിയില്‍ വെച്ച്‌ വാഹനം പോലീസ്‌ ചെക്ക്‌ ചെയ്‌തതോടെയാണ്‌ പ്രതികള്‍ പിടിയിലാവുന്നത്‌. സ്യൂട്ട്‌കേസില്‍ നിന്ന്‌ രക്തതുള്ളികള്‍ ഉറ്റിവീഴുന്നത്‌ കണ്ടത്‌ പോലീസിന്‌ സംശയത്തിനിടയാക്കി. തുടര്‍ന്ന്‌ നടത്തിയ പരിശോധനയിലാണ്‌ വെട്ടിനുറുക്കിയ ശരീരഭാഗങ്ങള്‍ കാണുന്നത്‌. വിശദമായ ചോദ്യം ചെയ്യലില്‍ പ്രതികള്‍ കുറ്റം സമ്മതിക്കുകയായിരുന്നു. വിശാലിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ്‌ കുട്ടുവിനെ പോലീസ്‌ അറസ്റ്റ്‌ ചെയ്‌തത്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക