Image

ജയിലില്‍ ചാറ്റ്‌ അനുവദിക്കണമെന്ന്‌ അബുസലീം

Published on 13 June, 2018
ജയിലില്‍ ചാറ്റ്‌ അനുവദിക്കണമെന്ന്‌ അബുസലീം

മുംബൈ: സൗകര്യങ്ങള്‍ പോരെന്ന അധോലോക നായകന്‍ അബുസലീമിന്റെ നിരന്തരമായ പരാതിയെ തുടര്‍ന്ന്‌ ദല്‍ഹിയിലെ പോര്‍ച്ചൂഗീസ്‌ എംബസിയിലുള്ള ഉദ്യോഗസ്ഥര്‍ നവി മുബൈയിലെ തലോജ ജയില്‍ സന്ദര്‍ശിച്ചു. ചൊവ്വാഴ്‌ച സിബിഐ ഉദ്യോഗസ്ഥര്‍ക്കൊപ്പമാണ്‌ എംബസിയില്‍ നിന്നുള്ള രണ്ട്‌ ഉദ്യോഗസ്ഥര്‍ ജയില്‍ സന്ദര്‍ശിച്ചത്‌. അബുസലീമിന്‌ ജയിലില്‍ നല്‍കിയിരിക്കുന്ന സൗകര്യങ്ങളും മറ്റും വിലയിരുത്തുതിനാണ്‌ ഇവരെത്തിയത്‌.

2003ല്‍ പോര്‍ച്ചുഗലിലെ ലിസ്‌ബണില്‍ നിന്ന്‌ ഇന്ത്യയ്‌ക്ക്‌ അബു സലീമിനെ കൈമാറിയിരുന്നു. എന്നാല്‍ കൈമാറ്റ ഉടമ്പടിയില്‍ പരാമര്‍ശിച്ച പോലുള്ള പരിഗണനകള്‍ തനിക്ക്‌ നിരസിക്കപ്പെടുന്നെന്ന്‌ സലീം പരാതിപ്പെട്ടു.

രാവിലെ 11:45ഓടെയാണ്‌ പോര്‍ച്ചുഗൂസ്‌ ഉദ്യാഗസ്ഥരും സിബിഐ ഉദ്യോഗസ്ഥരും ജയിലിലെത്തിയത്‌. ഐജി, ജയില്‍ സൂപ്രണ്ട്‌, സലീമിന്റെ അഭിഭാഷകന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ഇവര്‍ സലീമിന്റെ പ്രസ്‌താവന രേഖപ്പെടുത്തി. നടപടിക്രമങ്ങള്‍ ഉച്ചതിരിഞ്ഞ്‌ രണ്ട മണിവരെ നീണ്ടു.

സലീം പരോളൊന്നും ആവശ്യപ്പെടുന്നില്ലെന്നും ജയിലിലെ സൗകര്യങ്ങളെ കുറിച്ച്‌ മാത്രമാണ്‌ ചോദിക്കുന്നതെന്നും സലീമിന്റെ അഭിഭാഷകന്‍ ഖുറേഷി വ്യക്തമാക്കി. ദിവസം മുഴുവനായുള്ള പത്രവായന മടിപ്പുണ്ടാക്കുന്നുവെന്നും ആരെയെങ്കിലും ചാറ്റ്‌ ചെയ്യണമെന്നും സലീം ആവശ്യപ്പെടുന്നുണ്ടെന്ന്‌ ഖുറേഷി പറഞ്ഞു. ആഹാരം, ടോയ്‌ലറ്റ്‌, ബാത്‌റൂം എന്നിവയുടെ നിലവാരത്തെ കുറിച്ചും അബുസലീം പരാതിപ്പെട്ടെന്ന്‌ ഖുറേഷി കൂട്ടിച്ചേര്‍ത്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക