Image

സ്വര്‍ണ്ണക്കുരിശ് (നോവല്‍- ഭാഗം-13: ഏബ്രഹാം തെക്കേമുറി)

Published on 13 June, 2018
സ്വര്‍ണ്ണക്കുരിശ് (നോവല്‍- ഭാഗം-13: ഏബ്രഹാം തെക്കേമുറി)
നേരം സന്ധ്യയാകുന്നു. റ്റൈറ്റസു് ആകപ്പാടെ ഒരു വല്ലാത്ത മാനസിക ചിന്താക്കുഴപ്പത്തില്‍ കുഴഞ്ഞു കിടക്കയാണു്. ഇതു മനസ്സിലാക്കിയ ഭാര്യ ഉപദേശിച്ചു.
‘എന്താ മന്ഷ്യാ നിങ്ങള്‍ക്കു് ഒരു വല്ലായ്മ. എഴുന്നേറ്റു് എവിടെയെങ്കിലും പോയി രണ്ടു് സ്‌മോള്‍ വിടു്.”
‘ശരിയാണു്.’ രൂപേഷു ലക്ഷ്മീ, ശയനേഷു വേശ്യ, കാര്യേഷു മന്ത്രിയായവള്‍ പറഞ്ഞതു് ശരി തന്നെ. മാത്രമല്ല, കഴിഞ്ഞ ദിവസം ഡ്രൈവര്‍മാരില്‍ നിന്നും ചിലതൊക്കെ താന്‍ കേട്ടതാണല്ലോ.
‘ഈ നാടിന്റെ നട്ടെല്ലു് ഞങ്ങളാ. അതായതു് കാര്‍ഡ്രൈവര്‍മാരും, ഓട്ടോറിക്ഷാക്കാരും. കാരണമെന്താണെന്നോ? ഒരുത്തനെ വലുതാക്കുന്നതും, ചെറുതാക്കുന്നതും ഈ നാല്‍ക്കവലയിലെ പൗരന്മാരാണു സാറേ.

‘രണ്ടുനാലുദിനം കൊണ്ടൊരുത്തനെ
തണ്ടിലേറ്റി നടത്തുന്നതും ഞങ്ങള്‍
മാളിക മുകളിലിരിക്കുന്ന മന്നന്റെ
തോളില്‍ മാറാപ്പതേറ്റുന്നതും ഞങ്ങള്‍.’
ഒരു വിധത്തില്‍ ശരിയാണല്ലോ. പണ്ടു് നാടു വിടുന്നതിന് മുന്‍പു് തനിക്കുണ്ടായിരുന്ന ആ പ്രൗഢഭാവം വീണ്ടും അയാള്‍ സ്വീകരിച്ചു. അറിവുകളെയും, നേട്ടങ്ങളെയും, ബോധങ്ങളെയുമൊക്കെ തല്‍ക്കാലത്തേക്കു് ഒന്നു വിസ്മരിച്ചു.
‘നിങ്ങള്‍ കിടന്നോളുക. ഞാന്‍ അല്‍പം താമസിച്ചേ വരൂ.’ അയാള്‍ വെളിയിലിറങ്ങി.. കാര്യഗൗരവം മനസ്സിലാക്കിയ ബാബു മാരുതി ഝടുതിയില്‍ വെളിയിലിറക്കി.
‘വിടെടാ കവലയ്ക്കു്.’
എല്ലാക്കാര്യത്തിന്ം കൊച്ചു കൊച്ചു നേതാക്കന്മാരും നേതൃത്വവും മലയാളനാടിന്റെ മാത്രം മഹത്വമാണല്ലോ! താന്‍ ഇറങ്ങിത്തിരിച്ച കാര്യത്തിന്റെ ഗൗരവം മണത്തറിഞ്ഞ ഒരു നേതാവു് അടുത്തു.
‘എന്താ അച്ചായാ എങ്ങോട്ടാ?’
‘ഹോട്ടല്‍ അജ്ഞലി. ആരെയും മാറ്റി നിര്‍ത്തേണ്ട. വേണ്ടപ്പെട്ടവരെയൊക്കെ വിളിച്ചേരു്.’
ഹോട്ടല്‍ അജ്ഞലിയുടെ മുന്‍പില്‍ ഡോ. റ്റൈറ്റസിന്റെ മാരുതി കയറിച്ചെന്നതോടെ എല്ലാവര്‍ക്കും എന്തോ ഒരു ഉത്‌സാഹം. ഈ ഉത്‌സാഹത്തിന്റെ പിമ്പില്‍ നിരന്നു നില്‍ക്കുന്നതു് നിരവധി കാരണങ്ങള്‍. അതില്‍ പൊതുവായ ഒരു കാരണം അമേരിക്കക്കാരന്റെ മജ്ഞയും മാംസവും പ്രൗഢഗം‘ീരമായ വേഷവും മാത്രമല്ല, പിമ്പേ ഗമിക്കുന്ന ഒരു തരം ഹൃദയം കവരുന്ന ഗന്ധവും. പിന്നൊന്നു പച്ചനോട്ടുകള്‍ എണ്ണുന്നതില്‍ ലുബ്ധന്മല്ല. പണം വാരി കാറ്റില്‍ പറപ്പിക്കുന്ന പ്രകൃതം. ഗള്‍ഫു്കാരന്റെ പീറത്തരമോ വാചകമടിയോ ഒന്നും ഇല്ല. മദ്യം എത്ര കുടിച്ചാലും, വിളമ്പുന്നവന്‍ വീലായാല്‍പ്പോലും, കരിങ്കല്ലിന് കാറ്റു പിടിച്ചതു പോലെയാ. ഇടങ്ങഴി വിസ്കി ഒറ്റയിരിപ്പില്‍ അകത്താക്കി കണ്ടുനില്‍ക്കുന്നവനെ വീലാക്കിയതിന് ശേഷം ‘ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണ’യെന്ന മട്ടില്‍ നല്ല അമേരിക്കന്‍ മലയാളി പെരുമാറുമെന്ന സത്യം ഒരു ചരിത്ര കഥയായി തീര്‍ന്നിരിക്കയാണിന്നു കേരളത്തില്‍. മദ്യപാനത്തില്‍ മാത്രമല്ലല്ലോ! എന്തെല്ലാം കാര്യങ്ങളില്‍.
രംഗം ചൂടുപിടിച്ചു. മീശ കുരുക്കാത്ത പതിനാറുകാരന്‍ മുതല്‍ പല്ലുകൊഴിഞ്ഞ, കാലഹരണപ്പെട്ട തലമുറയുടെ ജീവിക്കുന്ന പ്രതീകങ്ങള്‍ വരെ വന്നെത്തി. സര്‍ക്കാര്‍ ചാരായം നിരോധിച്ചു് വിദേശമദ്യങ്ങള്‍ക്കു് ഇരട്ടി വിലയാക്കിയിരിക്കുന്നു. പത്തു രൂപായ്ക്കു് കോലായിരുന്നവന്ു് മുപ്പതു രൂപായ്ക്കു് വീലാകാന്‍ പറ്റാത്ത കാലം. ഉറക്കമെന്ന ജന്മാവകാശത്തെ ധ്വംശിക്കുന്ന ഏതു നിയമവും തെറ്റു്. ചാരായം നിരോധിക്കയാണെങ്കില്‍ കുഞ്ഞിനെ ആട്ടുന്ന തൊട്ടിലും ഈ നാട്ടില്‍ നിന്നും നിരോധിക്കണം.
‘ മച്ചിപ്പശുവിന്ു് ചനയേല്‍പ്പിക്കാന്‍ ശ്രമിക്കുന്നതു പോലെയല്ലേ അച്ചായാ ഈ മദ്യനിരോധനം?’ പിള്ളേര്‍ വാചാലരായി.
‘എവിടെ?. വിത്തുകാളക്ക് ഗര്‍ഭപാത്രം വച്ച് പ്രസവിപ്പിക്കും ഈ സര്‍ക്കാര്‍!
‘പുല്ലും പുറത്തു പെടുത്താല്‍ പതയ്ക്കുന്നു.
പാറമേല്‍ പെടുത്താല്‍ തെറിക്കുന്നു
എന്തുകൊണ്ടു്? എന്തുകൊണ്ടു്? എന്തുകൊണ്ടു്?’ ചോദ്യങ്ങള്‍ എല്ലായിടത്തും.
‘ആര്‍ക്കാണു് സാറേ ഇന്നാട്ടില്‍ സുബോധം? അമോണിയായില്‍ പുഴുങ്ങുന്ന നെല്ലിന്റെ അരി കഴിച്ചു് മലാത്തിയോണ്‍ കഴിച്ചാല്‍ പോലും ഏല്‍ക്കാത്ത നിലയിലായ ഈ ജനതയുടെ മുന്‍പില്‍ ചാരായം നിരോധിച്ചതു കൊണ്ടെന്തു ഗുണം? കുടുംബ കലഹം ശമിച്ചെന്നു വീമ്പിളക്കുന്ന വനിതകള്‍ ഉണ്ടു്. ആരോഗ്യവാനായ അയല്‍വാസി സ്ഥലം മാറിപ്പോയാല്‍ ശമിച്ച കലഹം വീണ്ടും ഉടലെടുക്കും.’
രാവേറെയാകുന്നതു മനസ്സിലാക്കിയ റ്റൈറ്റസു് സല്‍ക്കാരം മതിയാക്കി വെളിയിലിറങ്ങി.
‘താന്ം മദ്യപിച്ചിരിക്കുന്നു. വര്‍ഷങ്ങള്‍ക്കു മുമ്പേ വിടപറഞ്ഞ ഈ ബുദ്ധിമാന്ദ്യസഹായി വീണ്ടും ഈ മസ്തിഷ്കത്തെ മരവിപ്പിക്കുന്നു. പരിസരം വരുത്തി വച്ച വിന. ഇതു വേണ്ടായിരുന്നു. മനസ്സു് വിങ്ങുന്നു. ദഹിക്കാത്ത സാധനം അകത്താക്കിയതിനാല്‍ അതിനെ വിസര്‍ജ്ജിക്കാന്‍ വയറിന്റെ മാംസപേശികള്‍ വലിഞ്ഞു മുറുകുന്നു.
പട്ടണവും ഗ്രാമവും ഉറങ്ങിയ ആ പാതിരാവില്‍ റ്റൈറ്റസു് വീട്ടിലേക്കു് കയറി. വേലക്കാരി സരോജിനിയാണു് വാതില്‍ തുറന്നതു്. കാര്യഗൗരവം മണത്തറിഞ്ഞ അവള്‍ സമ്മിശ്രവികാരങ്ങളുടെ ഭാവഭേദങ്ങള്‍ കാട്ടി എല്ലാത്തിന്ം തന്നെ സഹായിക്കുന്നു. ഷര്‍ട്ടിന്റെ ബട്ടന്‍സു് ഊരിത്തരുന്നു. പാന്‍റ്‌സിന്റെ ബെല്‍റ്റു് അഴിച്ചു തരുന്നു. ഊരിയിട്ട ഷര്‍ട്ടു് ഹാംഗറില്‍ തൂക്കുന്നു. അവസാനം സോഫായില്‍ ഇരുന്ന തന്റെ കാലില്‍ നിന്നും ഷൂസു് ഊരുന്നു.
‘അച്ചായന്് കുളിക്കണോ?. ചേച്ചി ഉറങ്ങി. ചേച്ചി പറഞ്ഞിരുന്നു അച്ചായന്‍ കുളിച്ചിട്ടേ കിടക്കയുള്ളുവെന്നു്.’
‘എന്താ കൊച്ചേ ഞാന്‍ കുളിക്കുന്നതു കണ്ടേ നീയിന്നു് ഉറങ്ങുകയുള്ളോ?’ ഒരു തമാശ.
പക്‌ഷേ സംഗതി ഗുരുതരമായി. ആ ഒരു ചോദ്യം കൊണ്ടു് അവള്‍ ഗര്‍ഭം ധരിക്കയും തന്റെ അവിഹിതസന്തതിയെ പ്രസവിക്കാന്‍ തുടങ്ങുംപോലെയുള്ള ദീര്‍ഘനിശ്വാസങ്ങളും.
കുളിമുറിയിലേക്കു് കയറിപ്പോയ തന്റെ പിന്നാലെ അവളുടെ ആഗമനം. സോപ്പുണ്ടോ? വെള്ളമുണ്ടോ? തുവര്‍ത്തുണ്ടോ? എന്നൊക്കെ നോക്കാന്‍. അരനീരു് വെള്ളത്തില്‍ കൂടി നീന്തിക്കടക്കുംപോലെ അവള്‍ അടിപ്പാവാടയും കൂട്ടി കിളത്തിയൊരു കുത്തു്. സ്ത്രീയുടെ തുണി പൊങ്ങുന്നതു് കാണുന്നതു് ഏതു പുരുഷഹൃദയത്തിന്ം ഒരു വിഭ്രാന്തിയാണല്ലോ.
അയാള്‍ നോക്കി. കണ്ടു. മെല്ലിച്ച കാലുകളിലെ വരണ്ട ചൊറിപ്പാടുകള്‍. മുഴക്കോല്‍ പിടിച്ചു് ഏതോ ആശാരി ചിന്തേരിട്ടതുപോലെയുള്ള നിതംബം. ഒന്നും പറഞ്ഞില്ല. സ്ത്രീയുടെ ഹൃദയവികാരത്തെ ഒരിക്കലും പുച്ഛിക്കരുതെന്നല്ലേ ധര്‍മ്മശാസ്ത്രം.
എല്ലാം മനസിലൊതുക്കി.
തനിക്കു വേണ്ടുന്നതെല്ലാം ബാത്ത്‌റൂമിലുണ്ടെന്ന ബോധം വന്നപ്പോള്‍ പറഞ്ഞു.
‘ഇനീം പൊയ്‌ക്കോളൂ. മതി. എല്ലാമുണ്ടു്.’ അവള്‍ പോകാനറച്ചു.
‘അച്ചായന്‍ മദ്യപിച്ചതല്ലേ.’ അവള്‍ക്കു് പോകാനൊരു മടി.
‘എന്നെ കുളിപ്പിച്ചേ നീ അടങ്ങുകയുള്ളോ? അവള്‍ നഖം കടിച്ചു് നാണം കുണുങ്ങി നിന്നു.
തന്നിലെ പുരുഷത്വത്തിന്റെ ഒരംശം കാംക്ഷിച്ചു് നില്‍ക്കുന്ന മദാലസയെന്നു വേണം പറയുവാന്‍. തന്നിലെ സാഹിത്യബോധം അതന്വദിച്ചില്ല.മദ്യപിച്ചാല്‍ മനസ്സിന്റെ സുബോധം നഷ്ടപ്പെടുകയില്ലല്ലോ. ശരീരത്തിന്റെ ബാലന്‍സു് തെറ്റിയാലും.
അവളെ പുറത്താക്കി വാതില്‍ അടെച്ചു. തണുത്ത വെള്ളം തലമേല്‍ കോരിയൊഴിക്കുന്നതിനിടയില്‍ മനസ്സു് മന്ത്രിച്ചു.
‘പെണ്ണേ, പെണ്ണെന്നു കേട്ടാല്‍ പിടെക്കുന്നവനല്ല ഈ അച്ചായന്‍. പെണ്ണു പെണ്ണായിരിക്കണം. പഞ്ചേന്ദ്രിയങ്ങളിലൂടെ ലൈംഗികതയെ ഉപാസനിക്കുന്ന എന്റെ വികാരങ്ങള്‍ക്കു് നിര്‍വൃതിയേകാന്‍ നിന്നെക്കൊണ്ടൊന്നും ആവില്ല. എല്ലാരും കൊതിക്കുന്ന എന്തോ എന്റെ കൈയിലുണ്ടെന്നും പറഞ്ഞു് മാറിടം ഇളക്കിയാലോ, നിതംബം കുലുക്കിയാലോ ഒന്നും ഇക്കാലത്തു് ആളെ കിട്ടില്ല കാലം മാറിപ്പോയി. സ്ത്രീയേ നീ പഠിക്കൂ ലൈംഗികതയുടെ ഹരീ ശ്രീ ഗണപതാകെ നമഃ.
മുടിനാരിഴയിലൂടെ തുടങ്ങി തിരുനെറ്റിയിലൂടെ മൂക്കിന്റെ തുമ്പിലൂടെ താഴോട്ടൂര്‍ന്നിറങ്ങി അധരപുടങ്ങളിലൂടെ മാറിടത്തിലൂടെ നാഭീതടത്തിലൂടെ കഴലിണയിലൂടെ, കണങ്കാലിലൂടെ, പെരുവിരല്‍തുമ്പിലെത്തുന്ന സ്രൈണഭാവങ്ങളുടെ പഞ്ചേന്ദ്രിയയാന്ഭൂതികളിലലിയുന്നതാണ് കാമകേളി. രോമകൂപങ്ങള്‍ തമ്മില്‍പ്പോലും തമ്മിലലിഞ്ഞു ചേരുന്ന രതിസംഗമത്തിന്ു് വിശാലസ്ഥലവും, നിശ്ചിത സമയവുംഭയലജ്ജക്ലേശമില്ലാത്ത അവസ്ഥയും, ശുദ്ധിവൃത്തികളടങ്ങിയ അംഗലാവണ്യവും, മാനസിക ചേര്‍ച്ചയും എല്ലാമെല്ലാം ഒത്തു ചേരുന്ന മുഹൂര്‍ത്തത്തില്‍ മാത്രമേ ‘നിര്‍വൃതി’ യെന്ന പദം നിവര്‍ത്തിക്കപ്പെടുകയുള്ളു. അല്ലാതെ പൂവന്‍ കോഴി പിട ചവിട്ടുന്നതു പോലെയല്ല ലൈംഗിക കേളി.’
മദ്യലഹരിയില്‍ മനസ്സു് കുഴഞ്ഞു മറിയുകയാണു്. കുളിയും കഴിഞ്ഞു് ബെഡ്‌റൂമിലേയ്ക്കു് അയാള്‍ മടങ്ങുമ്പോള്‍ സരോജിനിയുടെ മനസ്സില്‍ അമേരിക്കക്കാരന്‍ അച്ചായനോടു് അവജ്ഞ ഏറുകയായിരുന്നു.
‘വീണിതല്ലോ കിടക്കുന്നു ധരണിയില്‍’ എന്ന വണ്ണം സ്വന്തഭാര്യ അല്‍പ്പവസ്ത്രധാരിണിയായി കാല്‍വറിക്കുരിശിലെ ക്രൂശിതരൂപത്തെപ്പോലെ തളര്‍ന്നു കിടക്കയാണു്. ഉറക്കത്തിന് ഭംഗം വരുത്തേണ്ടയെന്നു കരുതി കട്ടിലു പോലുമറിയാതെ അയാള്‍ ചരിഞ്ഞു. അമ്പതിനായിരം മുടക്കിയ എ. സി. യൂണിറ്റു് നിശ്ചലം. കൂടാതെ ഫാന്‍ ഒന്നു മുകളില്‍. എന്തു ഫലം?.
ഗര്‍ഭിണിക്കു ഓക്കാനം വരുന്നതുപോലെ ഇടയ്ക്കിടയ്ക്കു് ‘കറന്റു്’ എന്നു വിശേഷിപ്പിക്കുന്ന ഇലക്ട്രിസിറ്റി വരും. അല്‍പം പിത്തവെള്ളം ഛര്‍ദ്ദിച്ചേച്ചു് പോകും.
രോമകൂപങ്ങളിലൂടെ വിയര്‍പ്പുതുള്ളികള്‍ ഒലിച്ചിറങ്ങുകയാണു്. അനോഫിലീസു് തലക്കു വട്ടമിട്ടു് ജംമ്പോജറ്റിന്റെ മൂളലോടു് പറക്കുന്നു. കൊതുകിനെ അകറ്റാന്‍ പുതപ്പു ദേഹത്തിടാനോ, നാണം മറയ്ക്കാന്‍ വസ്ത്രം ഉപയോഗിക്കാനോ ആവാത്ത അവസ്ഥ. പിറന്ന മേനി കട്ടിലില്‍ തിരിഞ്ഞും മറിഞ്ഞും കിടക്കവേ നഗ്ന ശരീരങ്ങള്‍ തമ്മില്‍ മുട്ടിയുരുമ്മുന്നു.
‘ഉഷ്ണം ഉഷ്‌ണേന ശാന്തി.’ ഏതാന്ം മിനിറ്റുകളിലേയ്ക്കു് ഇരുദേഹവും ഒന്നായ് രൂപപ്പെടുന്നു. വിയര്‍ക്കുന്നു. വിയര്‍പ്പുകണങ്ങള്‍ ഷീറ്റുകളെ നനയ്ക്കുന്നു. തളരുന്നു. ഉറങ്ങുന്നു. ഞെട്ടിയുണരുന്നു. കറന്റു് വരുന്നു. പോകുന്നു. ഘടികാരം അപ്പോഴും അതിന്റെ യാത്ര നിര്‍വിഘ്‌നം തുടരുന്നു. പാതിരാവു് കഴിയുന്നു. വെളുപ്പാകുന്നു. വെളുക്കുന്നു. ഉണരുമ്പോള്‍ ഉറങ്ങിയതായോ, ഉണര്‍ന്നപ്പോള്‍ ഉടുതുണിയായോ ഒന്നുമൊന്നുമില്ലാത്ത ഒരു അവസ്ഥ..
ഇരുപത്തൊന്നാം ന്ൂറ്റാണ്ടിന്റെ പടിവാതിലില്‍ അഭ്യാസം കാട്ടുന്ന രാഷ്ട്രീയ നേതാക്കളേ, മന്ഷ്യന്റെ പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റാന്‍ കെല്‍പ്പില്ലാതെ അധികാര കസേര ആസനത്തില്‍ സൂപ്പര്‍ഗ്ലൂ കൊണ്ടു് ഒട്ടിപ്പിടിപ്പിച്ചിരിക്കുന്ന പമ്പരവിഡ്ഡികളേ, മതത്തിന്റെ പേരിലും ജാതിയുടെ പേരിലും പാര്‍ട്ടിയുടെ പേരിലും ശണ്ഠയിട്ടു് സ്വയം നശിക്കാതെ ‘ജീവിതം അഥവാ മന്ഷ്യന്‍’ എന്ന പദത്തിന്റെ പൊരുള്‍ ഗ്രഹിക്കൂ.
‘എന്റച്ചായാ ഇതു് ഇത്തിരി പാടാ. എനിക്കു വയ്യ.’ സഹധര്‍മ്മിണിയുടെ പരാതി.
‘എന്താടീ പെണ്ണേ! ജീവിതം ഒരു യാത്ര. കല്ലു്, കരടു്, കാഞ്ഞിരക്കുറ്റി. . . . . മുള്ളു്, മുരടു്, മൂര്‍ഖന്‍പാമ്പു്. എസു്. കെ. പൊറ്റക്കാടിനെ നീ മറന്നോ? അന്ഭവിക്കുക.’ അയാള്‍ ഉത്തരം നല്‍കി.

(തുടരും....)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക