Image

ഫ്രാങ്ക്ഫര്‍ട്ട് അന്തരാഷ്ട്ര എയര്‍പോര്‍ട്ടിന് ക്രമാതീത വളര്‍ച്ച

ജോര്‍ജ് ജോണ്‍ Published on 13 June, 2018
ഫ്രാങ്ക്ഫര്‍ട്ട് അന്തരാഷ്ട്ര എയര്‍പോര്‍ട്ടിന് ക്രമാതീത വളര്‍ച്ച
ഫ്രാങ്ക്ഫര്‍ട്ട്: ജര്‍മനിയിലെ ഏറ്റവും വലിയ അന്തരാഷ്ട്ര എയര്‍പോര്‍ട്ടായ ഫ്രാങ്ക്ഫര്‍ട്ടിന് ക്രമാതീത വളര്‍ച്ച. കഴിഞ്ഞ വര്‍ഷം 2017 ല്‍ 4.6 മില്യണ്‍ യാത്രക്കാരായിരുന്നത് ഈ വര്‍ഷം 2018 മെയ് മാസം വരെ 6.1 മില്യണ്‍ യാത്രക്കാരായി ഉയര്‍ന്നു. ഇത് 9.5 ശതമാനം വര്‍ദ്ധനവാണ്. ഈ വര്‍ഷം മൊത്തം 7.0 മില്യണ്‍ യാത്രക്കാര്‍ വരുമെന്നാണ് കണക്കാക്കുന്നതെന്ന് ഫ്രാങ്ക്ഫര്‍ട്ട് എയര്‍പോര്‍ട്ട് ബോസ്
സ്‌റ്റെഫാന്‍ ഷൂള്‍ട്ടെ മാദ്ധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ടെര്‍മിനല്‍ 1 സി ഹാളില്‍ വരുന്ന യാത്രക്കാര്‍ക്ക് പുതിയ സ്‌കൈലൈന്‍ അതിവേഗ ഇലക്ട്രിക്
ട്രെയിന്‍ കണക്ഷനിലൂടെ ടെര്‍മിനല്‍ 2 വിലേക്ക് പോകാം. ഈ പുതിയ ടെര്‍മിനല്‍ കണക്ഷനിലൂടെ യാത്രക്കാര്‍ക്ക് ടെര്‍മിനല്‍ 2 ല്‍ നിന്ന് പുറപ്പെടുന്ന കണക്ഷന്‍ ഫ്‌ളൈറ്റ്ന ഷ്ടപ്പെടാതെ യാത്ര ചെയ്യാന്‍ സാധിക്കും.

അതുപോലെ ടെര്‍മിനല്‍ 2 ല്‍ എത്തൂന്ന യാത്രക്കാര്‍ക്ക് ടെര്‍മിനല്‍ 1 ലേക്ക് രണ്ട് സ്‌കൈലൈന്‍
അതിവേഗ ഇലക്ട്രിക് ട്രെയിന്‍ കണക്ഷനുകള്‍ ഉപയോഗിക്കാം. ഇത് അന്തരാഷ്ട്ര യാത്രക്കാര്‍ക്ക് രണ്ട് ടെര്‍മിനുകളില്‍ നിന്നും പുറപ്പെടുന്ന കണക്ഷന്‍ ഫ്‌ളൈറ്റുകള്‍ നഷ്ടപ്പെടാതെ യാത്ര ചെയ്യാന്‍ വളരെയേറെ പ്രയോജനപ്പെടും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക