Image

വഴിയരുകില്‍ ഉറങ്ങിക്കിടന്ന നായയുടെ ശരീരത്തിലൂടെ ടാറിട്ട് റോഡ് നിര്‍മ്മിച്ചു; വേദനകൊണ്ട് പുളഞ്ഞ് ഒടുവില്‍ ദാരുണ മരണം

Published on 13 June, 2018
വഴിയരുകില്‍ ഉറങ്ങിക്കിടന്ന നായയുടെ ശരീരത്തിലൂടെ ടാറിട്ട് റോഡ് നിര്‍മ്മിച്ചു; വേദനകൊണ്ട് പുളഞ്ഞ് ഒടുവില്‍ ദാരുണ മരണം

ആഗ്ര : വഴിയരുകില്‍ കിടന്ന നായയുടെ ശരീരത്തിലൂടെ റോഡ് നിര്‍മ്മിച്ച് ഉത്തര്‍പ്രദേശ് പൊതുമരാമത്ത് വകുപ്പ്. ടാറിട്ട റോഡിന് അടിയില്‍ മണിക്കൂറുകളോളം ശരീരം ഒന്ന് അനക്കാന്‍ പോലും കഴിയാതെ കിടന്ന നായ ഒടുവില്‍ മരണത്തിന് കീഴടങ്ങി.

രാത്രിയിലായിരുന്നു ഇവിടെ ടാറിങ് ജോലികള്‍ നടന്നത്. ഈ സമയം വഴയരുകില്‍ കിടന്ന് ഉറങ്ങുകയായിരുന്നു നായ. ചുട്ടുപൊള്ളുന്ന താര്‍ വീണതോടെ ശരീരം നിലത്ത് ഒട്ടിയ നായക്ക് അവിടെ നിന്നും നീങ്ങാന്‍ കഴിഞ്ഞില്ല. ഇതിനിടെ, റോഡ് റോളര്‍ കൂടി കയറിയിറങ്ങിതതോടെ നായയുടെ പിന്‍കാലുകള്‍ പൂര്‍ണ്ണമായും റോഡിന് അടിയില്‍ പെട്ട നിലയില്‍ ആയിരുന്നു. ഈ സമയത്തും നായക്ക് ജീവന്‍ ഉണ്ടായിരുന്നു. 

 വേദനകൊണ്ട് ഓരിയിട്ടിട്ടും നിര്‍മ്മാണ തൊഴിലാളികള്‍ ഇത് ഗൗനിച്ചില്ല. സമീപ വാസികള്‍ നായയുടെ കരച്ചില്‍ കേട്ടിരിന്നു എങ്കിലും എവിടെ നിന്നാണെന്ന വ്യക്തത ലഭിച്ചിരുന്നില്ല.

വേദനകൊണ്ട് പുളഞ്ഞ നായ ഏറെ വൈകാതെ മരണത്തിന് കീഴടങ്ങി. തുടര്‍ന്ന് കെ.സി.ബി ഉപയോഗിച്ച് റോഡ് കുഴിച്ചാണ് നായയുടെ ജഡം പുറത്തെടുത്തത്. സംഭവത്തില്‍ റോഡ് നിര്‍മാണ കമ്പനിയ്‌ക്കെതിരെ പരാതി നല്‍കിയിട്ടുണ്ടെന്ന് ആഗ്രയിലെ വലതുപക്ഷ പ്രവര്‍ത്തകന്‍ ഗോവിന്ദ് പരാശര്‍ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക