Image

പറവൂര്‍ ക്ഷേത്രക്കവര്‍ച്ച; മൂന്നുപേര്‍ കൊല്ലത്ത്‌ അറസ്റ്റില്‍

Published on 14 June, 2018
പറവൂര്‍ ക്ഷേത്രക്കവര്‍ച്ച; മൂന്നുപേര്‍ കൊല്ലത്ത്‌ അറസ്റ്റില്‍

എറണാകുളം പറവൂരില്‍ ക്ഷേത്രക്കവര്‍ച്ച നടത്തിയ സംഘം പിടിയില്‍. മൂന്ന്‌ പേരാണ്‌ കൊല്ലം ശാസ്‌താംകോട്ടയില്‍ എക്‌സൈസിന്റെ പിടിയിലായത്‌. മടത്തറ സ്വദേശി സന്തോഷ്‌, കരുനാഗപ്പള്ളി സ്വദേശി അജ്‌മല്‍ ഷാ, വടക്കന്‍ പറവൂര്‍ സ്വദേശി അരുണ്‍ എന്നിവരെയാണ്‌ ശാസ്‌താംകോട്ട എക്‌സൈസ്‌ സി.ഐയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ്‌ ചെയ്‌തത്‌.

കാറില്‍ കഞ്ചാവ്‌ കടത്തുന്നുവെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന്‌ നടത്തിയ പരിശോധനയിലാണ്‌ പ്രതികളെ പിടികൂടിയത്‌. അന്തര്‍ സംസ്ഥാന കവര്‍ച്ചാ സംഘവുമായി മൂവര്‍ക്കും ബന്ധമുണ്ടെന്നും ഇവര്‍ വിഗ്രഹം തമിഴ്‌നാട്ടിലേക്ക്‌ കടത്താന്‍ ശ്രമിക്കുന്നതിനിടെയാണ്‌ പിടിയിലായതെന്നും പൊലീസ്‌ പറഞ്ഞു.

കാര്‍ വാടകക്കെടുത്ത്‌ മോഷണം നടത്തുകയും കഞ്ചാവ്‌ കടത്തുകയുമാണ്‌ സംഘത്തിന്റെ പ്രധാന രീതി. ഇവ വിറ്റ്‌ കിട്ടുന്ന പണം ആഢംബര ജീവിതം നയിക്കുന്നതിനായാണ്‌ ഉപയോഗിക്കുന്നതെന്ന്‌ പൊലീസ്‌ പറഞ്ഞു. പ്രതികളില്‍ നിന്ന്‌ ആഭരണങ്ങള്‍, ആയുധങ്ങള്‍, ലാപ്‌ടോപ്‌, മൊബൈല്‍ ഫോണ്‍, കവര്‍ച്ച നടത്തിയ 37,000 രൂപ, 300 ഗ്രാം കഞ്ചാവ്‌ എന്നിവ കണ്ടെടുത്തിട്ടുണ്ട്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക