കൊച്ചി: ഇടപ്പള്ളി മെട്രോ
റെയില്‍വേ സ്‌റ്റേഷനില്‍നിന്നും ലുമാളിലേയ്‌ക്കുള്ള ആകാശപാത തുറന്നു. രാവിലെ 11-ന്
കെ എം ആര്‍ എല്‍ എം മുഹമ്മദ് ഹനീഷാണ് പാത വഴിയുള്ള യാത്രയുടെ ഉല്‍ഘാടനം
നിര്‍വ്വഹിച്ചത്. ചടങ്ങില്‍ നിരവധി പ്രമുഖരും പങ്കെടുക്കുന്നുണ്ട്.
മാളിലേയ്‌ക്കെത്തുന്ന സന്ദര്‍ശകര്‍ക്ക് ആകാശപാത ഏറെ ഗുണകരമാവുമെന്നാണ്
ചൂണ്ടികാണിക്കപ്പെടുന്നത്.
ഇടപ്പള്ളി മെട്രോ സ്‌റ്റേനിലിറങ്ങിയാല്‍
ആരംഭിക്കുന്ന പാത അവസാനിക്കുന്നത് ലുമാളിന്റെ രണ്ടാം നിലിലാണ്.ആകാശപാത
തുറക്കുന്നതോടെനഗരത്തിലെ തിക്കിലും തിരക്കിലും പെട്ടുള്ള വാഹനയാത്ര ഒഴിവാക്കി
ആവശ്യക്കാര്‍ക്ക് മാളിലെത്താം. ട്രെയിന്റെ രണ്ട് ബോഗികള്‍ എന്നുതോന്നിക്കും
പോലെയാണ് പാലം നിര്‍മ്മിച്ചിരിക്കുന്നത്.
മെട്രോ ട്രെയിനിന്റെ ബോഗിയുടെ സാമനമായ
രൂപവും നിറവും നല്‍കിയുള്ള പാലത്തിന്റെ രൂപകല്‍പ്പന ഏറെ ശ്രദ്ധേയമായിട്ടുണ്ട്.
രാവിലെ 9 മുതല്‍ രാത്രി 10 വരെ പാതവഴി പ്രവേശനം അനുവദിച്ചിട്ടുള്ളത്.