Image

കേജ്‌രിവാളിനോട് ഇനിയെങ്കിലും വസ്ത്രം മാറാന്‍ ആവശ്യപ്പെട്ട് കപില്‍ മിശ്ര

Published on 14 June, 2018
കേജ്‌രിവാളിനോട് ഇനിയെങ്കിലും വസ്ത്രം മാറാന്‍ ആവശ്യപ്പെട്ട് കപില്‍ മിശ്ര
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളും മറ്റ് മൂന്ന് മന്ത്രിമാരും നടത്തുന്ന സമരത്തെ പരിഹസിച്ച് എഎപി വിമത എംഎല്‍എ കപില്‍ മിശ്ര. സമരം നാലാം ദിവസം കടന്നതിന് പിന്നാലെ ഇനിയെങ്കിലും വസ്ത്രം മാറ്റാനാണ് മിശ്ര ട്വീറ്റ് ചെയ്തത്. 'സര്‍, ദയവായി താങ്കളുടെ വസ്ത്രം മാറൂ, അല്ലെങ്കില്‍ താങ്കള്‍ക്ക് എന്തെങ്കിലും അണുബാധയുണ്ടാകും. പിന്നീട് മോദിജി നിങ്ങളെ വസ്ത്രം മാറാന്‍ അനുവദിച്ചില്ലെന്ന് പറയരുത്'. ഇങ്ങനെ ആയിരുന്നു ട്വീറ്റ്. വീട്ടുപടിക്കല്‍ റേഷന്‍ എത്തിച്ചു നല്‍കാനുള്ള ഡല്‍ഹി സര്‍ക്കാരിന്റെ പദ്ധതിക്ക് ലഫ്.ഗവര്‍ണര്‍ അംഗീകാരം നല്‍കാത്തതിനെ തുടര്‍ന്നാണ് കേജ്‌രിവാള്‍ സമരം ആരംഭിച്ചത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക