Image

വയനാട് ചുരത്തിലുണ്ടായ വന്‍മണ്ണിടിച്ചില്‍ മൂലം ചുരത്തിലൂടെ യാത്ര അസാധ്യമായി

Published on 14 June, 2018
വയനാട് ചുരത്തിലുണ്ടായ വന്‍മണ്ണിടിച്ചില്‍ മൂലം ചുരത്തിലൂടെ യാത്ര അസാധ്യമായി
ഇന്ന് ഉച്ചയോടെ വയനാട് ചുരത്തിലുണ്ടായ വന്‍മണ്ണിടിച്ചില്‍ മൂലം ചുരത്തിലൂടെ യാത്ര അസാധ്യമായി. ചുരത്തില്‍ ഒന്നാം വളവിനു സമീപം ചിപ്പിലിത്തോട് ആണ് മണ്ണിടിഞ്ഞത്. 30 മീറ്റര്‍ നീളത്തില്‍ റോഡ് പൊട്ടിയിട്ടുണ്ട്. മഴ തുടരുകയാണെങ്കില്‍ റോഡ് ഇത്രയും ഭാഗം ഇടിഞ്ഞ് താഴേക്ക് പതിക്കുമെന്നു ഭീഷണിയും നിലനില്‍ക്കുന്നു.
ഒരു ഭാഗത്തൂടെ ചെറുവാഹനങ്ങള്‍ മാത്രമാണ് ഇപ്പോള്‍ ഈ റോഡിലൂടെ കടത്തിവിടുന്നത്. കെ.എസ്.ആര്‍.ടി.സി ബസ്സുകളും ലോറികളും ചുരത്തിലൂടെ ഓടുന്നില്ല. ഗതാഗതം നിലച്ചതോടെ വയനാട് തികച്ചും ഒറ്റപ്പെട്ട അവസ്ഥയിലായി. താമരശ്ശേരി പോലീസും പി.ഡബ്‌ള്യു.ഡി ഉദ്യോഗസ്ഥരും സ്ഥലത്തുണ്ട്. റോഡ് പൂര്‍വസ്ഥിതിയിലാവാന്‍ ആഴ്ചകളെടുക്കുമെന്നത് സാധാരണക്കാരായ യാത്രക്കാര്‍ക്ക് കുഴക്കുന്നുണ്ട്. ബദല്‍ സംവിധാനത്തെ കുറിച്ച കെ.എസ്.ആര്‍.ടി.സി. ചര്‍ച്ച ചെയ്തു തീരുമാനമെടുക്കുമെന്ന് കെ.എസ്.ആര്‍.ടി.സി കോഴിക്കോട് ഓഫിസില്‍ നിന്നും അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക