Image

നാല് വര്‍ഷങ്ങള്‍ക്ക് ശേഷം അവള്‍ മടങ്ങി വരുന്നു

Published on 14 June, 2018
നാല് വര്‍ഷങ്ങള്‍ക്ക് ശേഷം അവള്‍ മടങ്ങി വരുന്നു
കുറുമ്പുകാരിയായി എത്തി പെട്ടന്ന് തന്നെ മലയളികളുടെ മനസില്‍ ഇടം നേടിയ നായികയാണ് നസ്റിയ. എന്നാല്‍ പെട്ടന്ന് തന്നെയാണ് നസ്റിയ സിനിമ അവസാനിപ്പിച്ച് മടങ്ങിയതും. ഇപ്പോള്‍ നാല് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം നസ്റിയ മലയാളത്തിലേക്ക് മടങ്ങി വരുകയാണ്. കൂടെ എന്ന അഞ്ജലി മേനോന്‍ ചിത്രത്തിലൂടെയാണ് നസ്റിയയുടെ രണ്ടാം വരവ്. 
2006ല്‍ പളുങ്ക് എന്ന ചിത്രത്തില്‍ ബാലതാരമായിട്ടാണ് നസ്റിയ അഭിനയത്തിന് തുടക്കമിടുന്നത്. പിന്നീട് പ്രമാണി, ഒരു നാള്‍ വരും എന്നീ ചിത്രങ്ങളിലും ബാലതാരമായി. പിന്നീട് നേരം എന്ന ചിത്രത്തിലൂടെ നിവിന്‍ പോളിയുടെ നായികയായി സൂപ്പര്‍ അരങ്ങേറ്റം. നേരത്തിലെ നായികയെ പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെട്ടതോടെ ഓം ശാന്തി ഓശാന എന്ന സിനിമയില്‍ കേന്ദ്രകഥാപാത്രമായി നസ്റിയ എത്തി. അത് വിജയിച്ചതോടെ മുന്‍ നിര നായികയായി മാറി. എന്നാല്‍ സലാലാ മൊബൈല്‍, വായ് മൂടി പേശവും രാജാ റാണി എന്നീ സിനിമകളില്‍ കൂടി മാത്രമാണ് നസ്റിയ അഭിനയിച്ചത്. ബാംഗ്ലൂര്‍ ഡെയ്സ് എന്ന ചിത്രത്തിന്‍റെ ലൊക്കേഷനില്‍ വെച്ച് ഫഹദ് ഫാസിലുമായി വിവാഹ നിശ്ചത്തിലേക്ക് എത്തി. തുടര്‍ന്ന് ചിത്രം പൂര്‍ത്തിയാക്കിയതിന് പിന്നാലെ വിവാഹം നടന്നു. 2014ലാണ് ബാംഗ്ലൂര്‍ ഡെയ്സ് റിലീസ് ചെയ്തത്. 
ജീവിതത്തില്‍ ജോഡികളായ ഫഹദിനെയും നസ്റിയയും സിനിമയിലും ഒന്നിപ്പിക്കാന്‍ പലരും ശ്രമിച്ചുവെങ്കിലും ഫഹദ് അതിന് തയാറായിരുന്നില്ല. എന്നാല്‍ നസ്റിയയുടെ കരിയറിലെ ഏറ്റവും നല്ല സിനിമ സമ്മാനിച്ച അഞ്ജലി മേനോന്‍റെ ചിത്രത്തിലൂടെ തന്നെ അവള്‍ തിരിച്ചു വരുന്നു. കൂടെ എന്ന പേരിട്ടിരിക്കുന്ന ചിത്രത്തില്‍ പഴയ കുറുമ്പുകാരിയെ വീണ്ടും കാണാന്‍ കഴിയുമോ എന്ന് കാത്തിരിക്കുകയാണ് മലയാളി പ്രേക്ഷകര്‍. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക