Image

അനുഷ്‌ക ഷെട്ടിയുടെ വിവാഹം, പ്രഭാസല്ലെന്ന് സൂചന

Published on 14 June, 2018
അനുഷ്‌ക ഷെട്ടിയുടെ വിവാഹം, പ്രഭാസല്ലെന്ന് സൂചന
തെന്നിന്ത്യന്‍ ഏറ്റവും കൂടുതല്‍ ആരാധകരുളള താരമാണ് അനുഷ്‌ക ഷെട്ടി. താരത്തിന്റെ വിവാഹവാര്‍ത്തയാണ് ഇപ്പോള്‍ ചര്‍ച്ച വിഷയം. താരം ഉടനെ വിവാഹിതയാകാന്‍ പോകുന്നുവെന്നാണ് വാര്‍ത്തകള്‍ പ്രചരിക്കുന്നത്. ഒരു ബോളിവുഡ് മാധ്യമമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.ഈ വര്‍ഷം അവസാനത്തോടെയാണ് അനുഷ്‌ക വിവാഹിതയാകുന്നത്. ഇതിനു വേണ്ടി താരത്തിന്റെ മാതാപിതാക്കള്‍ ഒരുക്കള്‍ ആരംഭിച്ചുവത്രേ. മകള്‍ക്കു വേണ്ടി ധൃതിയില്‍ വരനെ തേടുകയാണ്. മകളുടെ വിവാഹം ഈ വര്‍ഷം നടക്കുന്നതിനായും അനിയോജ്യനായ വരനെ ലഭിക്കുന്നതിനു വേണ്ടിയും അനുഷ്‌കയുടെ മാതാപിതാക്കള്‍ ക്ഷേത്രങ്ങളില്‍ പൂജ നടത്തുകയാണെന്നുമാണ് പുറത്തു വരുന്ന വാര്‍ത്തകള്‍.

ഇതിനും മുന്‍പ് വിവാഹത്തെ കുറിച്ച് അനുഷ്‌കയോട് ചോദിച്ചപ്പോള്‍ ഉചിതമായ സമയത്ത് അത് നടക്കും എന്നാണ് മറുപടി നല്‍കിയത്. അതേ സമയം ഒരിക്കലും വീട്ടുകാരുടെ ഇഷ്ടത്തിന് വഴങ്ങി വിവാഹം കഴിക്കില്ലെന്ന് താരം പറഞ്ഞിരുന്നു. ഇതില്‍ നിന്ന് വ്യക്തമാണ് താരവും വിവാഹത്തിനായി ഒരുങ്ങി കഴിഞ്ഞുവെന്നാണ്. അനുഷ്‌കയുടെ വിവാഹ വാര്‍ത്ത തെന്നിന്ത്യന്‍ സിനിമ ലോകത്ത് ചര്‍ച്ചയായിട്ടുണ്ട്.പ്രഭാസും വിവാഹത്തിന് തയ്യാറെടുക്കുന്നുവെന്നുള്ള വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. അടുത്ത വര്‍ഷം തന്നെ വിവാഹം ഉണ്ടാകുമെന്നായിരുന്നു വാര്‍ത്ത. പ്രഭാസിന്റെ അങ്കിള്‍ കൃഷ്ണാം രാജുവാണ് ഇക്കാര്യം അറിയിച്ചത്. പ്രഭാസും വിവാഹത്തിന് പച്ചക്കൊടി കാണിച്ചിട്ടുണ്ടെന്നായിരുന്നു ഇദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍. എന്നാല്‍ താരത്തിനെ വധുവിനെ കണ്ടെത്തുന്നതിനെ കുറിച്ചുള്ള വിവരങ്ങളൊന്നും ഇതുവരെ പുറത്തു വന്നിട്ടില്ല. ഇപ്പോള്‍ അനുഷ്‌കയുടെ വിവാഹ വാര്‍ത്തകള്‍ പുറത്തു വന്നതിന്റെ പിന്നാലെ ആരാധകര്‍ ഒന്നടങ്കം ചോദിക്കുന്നത് നടക്കാന്‍ പോകുന്നത് അനുഷ്‌കപ്രഭാസ് വിവാഹമാണോ എന്നാണ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക