Image

പെണ്‍വാണിഭം; ഷിക്കാഗോയില്‍ തെലുഗു സിനിമാ നിര്‍മാതാവും ഭാര്യയും അറസ്റ്റില്‍

Published on 14 June, 2018
പെണ്‍വാണിഭം; ഷിക്കാഗോയില്‍ തെലുഗു സിനിമാ നിര്‍മാതാവും ഭാര്യയും അറസ്റ്റില്‍


ഷിക്കാഗോ: യുവനടിമാരെ ഉപയോഗപ്പെടുത്തി അമേരിക്കയില്‍ പെണ്‍വാണിഭം നടത്തിയ സിനിമാ നിര്‍മാതാവും ഭാര്യയും അറസ്റ്റില്‍. തെലുഗു വ്യവസായിയും സിനിമാ നിര്‍മാതാവുമായ ടി.എം.കിഷന്‍, ഭാര്യ ചന്ദ്ര എന്നിവരെയാണ് ഷിക്കാഗോ പോലീസ് അറസ്റ്റ് ചെയ്തത്. 

ഏപ്രിലില്‍ വാഷിംഗ്ടണ്‍ ഡിസിയില്‍ നിന്ന് ഇവരെ അറസ്റ്റ് ചെയ്തിരുന്നെങ്കിലും കഴിഞ്ഞ ദിവസം ഒരു പ്രാദേശിക മാധ്യമം വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തതോടെയാണ് വിഷയം പുറം ലോകമറിഞ്ഞത്. ഇവര്‍ക്കെതിരേ ഷിക്കാഗോ ജില്ലാ കോടതിയില്‍ പോലീസ് 42 പേജ് വരുന്ന കുറ്റപത്രം സമര്‍പ്പിച്ചു. തെലുങ്ക് സിനിമാ ലോകത്തുനിന്നുള്ള യുവനടിമാരെ ഉപയോഗിച്ച് കിഷനും ഭാര്യയും അമേരിക്കയില്‍ പഞ്ചനക്ഷത്ര പെണ്‍വാണിഭം നടത്തുകയായിരുന്നെന്നു പോലീസ് കുറ്റപത്രത്തില്‍ ആരോപിക്കുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക