Image

ഫിഫ: റഷ്യ കളി തുടങ്ങി; സൗദിക്കെതിരെ ഒന്നാം പകുതിയില്‍ രണ്ട് ഗോളിന് മുന്നില്‍

Published on 14 June, 2018
ഫിഫ: റഷ്യ കളി തുടങ്ങി; സൗദിക്കെതിരെ ഒന്നാം പകുതിയില്‍ രണ്ട് ഗോളിന് മുന്നില്‍
മോസ്‌കോ: ലോകകപ്പിന്റെ ആദ്യ മത്സരത്തില്‍ റഷ്യ ഒന്നാന്തരമായി തന്നെ തുടങ്ങി. ആദ്യ മത്സരത്തിന്റെ ആദ്യ പകുതിയായപ്പോള്‍ സൗദി അറേബ്യയ്‌ക്കെതിരേ മടക്കമില്ലാത്ത രണ്ട് ഗോളിന് മുന്നിലാണവര്‍. 

പന്ത്രണ്ടാം മിനിറ്റില്‍ ഗസിന്‍സ്‌കിയും നാല്‍പത്തിമൂന്നാം മിനിറ്റില്‍ പകരക്കാരന്‍ ചെറിഷേവുമാണ് ആതിഥേയരുടെ ഗോളുകള്‍ നേടിയത്. കാലിന് പരിക്കേറ്റ് പിന്‍വാങ്ങിയ അലന്‍ സഖയേവിന് പകരമാണ് ചെറിഷേവ് കളിക്കാനിറങ്ങിയത്.
 
കോര്‍ണറിനുശേഷം ഗോളോവിന്‍ തൊടുത്ത ക്രോസ് ഒന്നാന്തരമായി കണക്ട് ചെയ്താണ് ഗസിന്‍സ്‌കി ഈ ലോകകപ്പിലെ ആദ്യ ഗോള്‍ നേടിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക