Image

ആരോഗ്യ മന്ത്രി ഷൈലജ ടീച്ചര്‍ ലോക മലയാളികളുടെ ഝാന്‍സി റാണി: ഡോ.ജോസ് കാനാട്ട്

Published on 14 June, 2018
ആരോഗ്യ മന്ത്രി ഷൈലജ ടീച്ചര്‍ ലോക മലയാളികളുടെ ഝാന്‍സി  റാണി: ഡോ.ജോസ് കാനാട്ട്
നിപ്പ വൈറസ് ഭീതിക്കിടയിലും അടിപതറാതെ ശക്തമായ നിലപാടുകളില്‍ ഉറച്ചു നിന്ന് കേരള രാഷ്ട്രിയത്തില്‍ ഒരു പുത്തന്‍ മാതൃക തീര്‍ത്ത ആരോഗ്യ മന്ത്രി കെ.കെ. ഷൈലജ ടീച്ചര്‍ മലയാളികളുടെ ഉരുക്കു വനിതയാണെന്ന് പ്രവാസി മലയാളി ഫെഡറേഷന്‍ ഗ്ലോബല്‍ ചെയര്‍മാന്‍ ഡോ.ജോസ് കാനാട്ട് അഭിപ്രായപ്പെട്ടു.

തന്റെ കര്‍മ്മമണ്ഡലങ്ങളെക്കുറിച്ച് കൃത്യമായ ബോധ്യവും, വ്യക്തമായ ഇടപെടലുകളും സമയോചിതമായി നടത്തിയ മന്ത്രി ഒരു രാഷ്ട്രീയക്കാരിയും ഭരണ കര്‍ത്താവും എങ്ങനെ ആകണം എന്നതിന്റെ ഉത്തമ ഉദാഹരമാണ്. രോഗ സാധ്യതകളെ തൃണവല്‍ക്കരിച്ചു ഒരു പടനായികയുടെ ആര്‍ജ്ജവത്തോടെ വഴിവിളക്കായി നമുക്ക് മുന്നില്‍ നിന്ന ഈ ധീരവനിതയോട് കേരളീയര്‍ മാത്രമല്ല ആഗോള മലയാളി ഒന്നടങ്കം കടപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
Join WhatsApp News
വായനക്കാരൻ 2018-06-14 17:59:39
ഇതൊക്കെ  എന്നാ  ഗ്ലോബൽ  പേപ്പർ  സങ്കടന ? ചുമ്മാ പടം വരാൻ  ഓരോ  ന്യൂസ്  പടച്ചു  വിടലും .  ജാൻസി  റാണിയാണത്ര . എന്ന bogus  camparison .
Vayanakkari 2018-06-14 20:37:20
ഝാൻസി റാണി ആരായിരുന്നുവെന്നു  ഇദ്ദേഹത്തിന് അറിയാമായിരുന്നെങ്കിൽ ഇങ്ങനെ പറയുകയില്ലായിരുന്നു. ഇത് റാണിയെ അപമാനിച്ചതിന് തുല്യമാണ്. ശ്രീ ജോസ് കാനാട്ട് ഇത്ര തരം താഴരുതാരുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക