Image

കഥാപാത്രത്തിനായി എന്തു വിട്ടുവീഴ്ചയും ചെയ്യാന്‍ തയ്യാറെന്ന് ടൊവീനോ

Published on 14 June, 2018
കഥാപാത്രത്തിനായി എന്തു വിട്ടുവീഴ്ചയും ചെയ്യാന്‍ തയ്യാറെന്ന് ടൊവീനോ
കഥാപാത്രം ആവശ്യപ്പെട്ടാല്‍ നഗ്നനായി അഭിനയിക്കാനും ലിപ് ലോക്ക് ചെയ്യാനുമെല്ലാം താന്‍ തയ്യാറാണെന്ന് നടന്‍ ടൊവീനോ തോമസ്. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. താന്‍ സംവിധായകന്‍ കഥാപാത്രത്തിനായി ആവശ്യപ്പെടുന്നത് നല്‍കും. കഴിയില്ല എന്നു പറയില്ല. താന്‍ ഇക്കാര്യങ്ങളൊക്കെ വീട്ടില്‍ പിതാവിനോട് പറഞ്ഞിരുന്നുവെന്നും അപ്പോള്‍ കാമുകിയോട് ചോദിക്കാനാണ് അദ്ദേഹം പറഞ്ഞതെന്നും താരം പറയുന്നു. ഭാര്യ ലിന്റയോടും താനിതു പറഞ്ഞിരുന്നു. അപ്പോള്‍ അവളും പറഞ്ഞത് ഒരേ മറുപടിയായിരുന്നു. താന്‍ അത് ചെയ്യുന്നത് കാണാന്‍ കൊതിയില്ലെന്നും പക്ഷേ തന്നെ അവള്‍ നിയന്ത്രിക്കില്ല എന്നു പറഞ്ഞതായും താരം വെളിപ്പെടുത്തി. കൂടാതെ ലിന്റെയുമാ#ാണ താന്‍ മായാനദി കാണാന്‍ പോയതെന്നും സിനിമ കഴിഞ്ഞിറങ്ങിയപ്പോള്‍ നീ പറഞ്ഞതു പോലെ ഇതില്‍ ഒന്നുമില്ലല്ലോ എന്ന് അവര്‍ പറഞ്ഞതായും താരം വെളിപ്പെടുത്തി.

ഫഹദ് ഫാസിലും ദുല്‍ഖരുമൊക്കെ മികച്ച തുടക്കം കിട്ടിയവരാണ്. എന്നാല്‍ പിന്നീട് അവര്‍ അവതരിപ്പിച്ച കഥാപാത്രങ്ങളെയാണ് അവരെ ഉയര്‍ത്തിയത്. സൂപ്പര്‍താരങ്ങളുടെ മക്കള്‍ എന്ന ഇമേജിനൊന്നും അധികകാലം പ്രസക്തിയില്ല. നടന്‍മാരുടെ മക്കളായാല്‍ അവരുടെ മേല്‍ വലിയ പ്രതീക്ഷകളുണ്ടാകും. അതവര്‍ക്ക് വലിയ സമ്മര്‍ദ്ദം നല്‍കും. എന്നാല്‍ തന്നെ പോലുള്ളവര്‍ക്ക് ആ പ്രശ്‌നമില്ല. പ്രേക്ഷകര്‍ ഒരുപാട് പ്രതീക്ഷകളൊന്നും നമ്മുടെ മേല്‍ വയ്ക്കില്ല. നല്ല കഥാപാത്രങ്ങളെ അവതരിപ്പിച്ചാല്‍ അവര്‍ നമ്മളെ സ്വീകരിക്കുമെന്നും താരം പറഞ്ഞു.

സിനിമയില്‍ ഗോഡ്ഫാദര്‍മാരില്ലാതെ ഉയര്‍ന്നു വന്ന അപൂര്‍വം നടന്‍മാരില്‍ ഒരാളാണ് ടൊവീനോ. എന്നു നിന്റെ മൊയ്തീന്‍, ഗപ്പി, ആമി, മായാനദി തുടങ്ങിയ ചിത്രങ്ങളിലെ വേഷങ്ങള്‍ ശ്രദ്ധിക്കപ്പെട്ടതോടെ മലയാളത്തിലെ യുവനടന്‍മാരില്‍ ഏറെ തിരക്കുള്ള താരമായി ടൊവീനോ മാറിക്കഴിഞ്ഞു. മായാനദി റിലീസായതോടെ ടൊവീനോയ്ക്ക് പ്രണയനായകന്‍ എന്ന ഇമേജ് ലഭിച്ചിട്ടുണ്ട്. എന്നാല്‍ അത്തരത്തിലുള്ള ഇമേജുകളില്‍ തളയ്ക്കപ്പെടാന്‍ താനാഗ്രഹിക്കുന്നില്ലെന്നാണ് താരത്തിന്റെ വെളിപ്പെടുത്തല്‍. വ്യത്യസ്തമായ കഥയും കഥാപാത്രങ്ങളുമാണ് തന്നെ ആകര്‍ഷിക്കുന്നത്. അതിനായി എന്തും ചെയ്യാന്‍ ഒരുക്കമാണ്. നല്ല കഥാപാത്രങ്ങളെ അവതരിപ്പിച്ചാല്‍ പ്രേക്ഷകര്‍ നമ്മെ തനിയെ ഉയര്‍ത്തിക്കൊണ്ടു വരുമെന്നും ടൊവീനോ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക