Image

ക്വീന്‍സില്‍ മൂന്നാമത് ഇന്ത്യാ ഡേ പരേഡ് ഓഗസ്റ്റ് 11-നു; കുടുതല്‍ പ്രോഗ്രാമുകള്‍

Published on 15 June, 2018
ക്വീന്‍സില്‍ മൂന്നാമത് ഇന്ത്യാ ഡേ പരേഡ് ഓഗസ്റ്റ് 11-നു; കുടുതല്‍ പ്രോഗ്രാമുകള്‍
ന്യു യോര്‍ക്ക്: മലയാളികളുടെ സ്വന്തമെന്നു വിശേഷിപ്പിക്കാവുന്ന ക്വീന്‍സിലെ ഇന്ത്യാ ഡേ പരേഡിനു ഒരുക്കങ്ങള്‍ തുടങ്ങി.

ഇന്ത്യക്കാര്‍ ധാരാളമായി തമസിക്കുന്ന ന്യു യോര്‍ക്ക് നഗരത്തിലെ ക്വീന്‍സ് ബോറോയിലുള്ള ഹില്‍ സൈഡ് അവന്യുവില്‍ ഓഗസ്റ്റ് 11-നു ശനിയാഴ്ചയാണു പരേഡ്. ഉച്ചക്ക് രണ്ടു മണിക്ക് 263-ം സ്ട്രീറ്റില്‍ നിന്നു തുടങ്ങി 236-ം സ്ട്രീറ്റില്‍ അവസാനിക്കും. ഒരു മണി മുതല്‍ 8 മണി വരെ കള്‍ച്ചറല്‍ മേള പടവന്‍ പ്രെല്ലര്‍ ഫീല്‍ഡ് നമ്പര്‍ 1 പാര്‍ക്കില്‍, ബെല്‍റോസ്.

മര്‍ച്ചന്റ്‌സ് അസോസിയേഷന്റെ നേത്രുത്വത്തില്‍നടത്തുന്ന മൂന്നാമത് പരേഡാണിത്.

ഈ വര്‍ഷം പരേഡ് കൂടുതല്‍ ജനകീയവും ആക്രഷകവുമാക്കാന്‍ നടത്തിയ പ്രഥമ ആലോചനായോഗത്തില്‍വി എം ചാക്കോ, കൃപാല്‍ സിംഗ്, തോമസ് റ്റി ഉമ്മന്‍, സജി എബ്രഹാം, ചാക്കോ കോയിക്കലേത്ത് , ജേസണ്‍ ജോസഫ്, കോശി ഉമ്മന്‍, പാറ്റ്മാത്യു എന്നിവര്‍ പങ്കെടുത്തു.

എല്ലാ പ്രാദേശിക സംഘടനകളെയും അണി നിരത്തിവിപുലമായ തോതില്‍പരേഡ് നടത്തുവാനുള്ള മീറ്റിംഗുകള്‍ വരും ദിനങ്ങളില്‍ ഉണ്ടായിരിക്കും.പരേഡിന് സ്പോണ്‍സര്‍ഷിപ്നല്കി സഹായിക്കണമെന്നു ഭാരവാഹികള്‍ അഭ്യര്‍ഥിച്ചു.
ക്വീന്‍സില്‍ മൂന്നാമത് ഇന്ത്യാ ഡേ പരേഡ് ഓഗസ്റ്റ് 11-നു; കുടുതല്‍ പ്രോഗ്രാമുകള്‍ക്വീന്‍സില്‍ മൂന്നാമത് ഇന്ത്യാ ഡേ പരേഡ് ഓഗസ്റ്റ് 11-നു; കുടുതല്‍ പ്രോഗ്രാമുകള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക