Image

ന്യൂയോര്‍ക്കിലേക്ക് ഒരു മടക്കയാത്ര: ജോര്‍ജ് മാത്യു

ഷോളി കുമ്പിളുവേലി Published on 15 June, 2018
ന്യൂയോര്‍ക്കിലേക്ക് ഒരു മടക്കയാത്ര: ജോര്‍ജ് മാത്യു
ന്യൂയോര്‍ക്ക് : ഫോമാ 2020 കണ്‍വന്‍ഷന്‍ ന്യൂയോര്‍ക്കില്‍ നടക്കുകയാണെങ്കില്‍ അതൊരു മടക്കയാത്രയുടെ അനുഭവം പ്രദാനം ചെയ്യുമെന്ന് രണ്ടു തവണ അവിഭക്ത ഫൊക്കാനയുടെ ജനറല്‍ സെക്രട്ടറിയും, ഫോമായുടെ പ്രസിഡന്റുമായും സേവനം അനുഷ്ഠിച്ച ജോര്‍ജ് മാത്യു അഭിപ്രായപ്പെട്ടു.

 ഫോമയുടെ രൂപീകരണവേളയിലുള്ള പ്രധാന ശില്പികളില്‍ ഒരാളായിരുന്നു ജോര്‍ജ് മാത്യു. 1983 ലാണ് ആദ്യമായി മലയാളികളുടെ ഒരു വിശാലകൂട്ടായ്മ ന്യൂയോര്‍ക്ക് സിറ്റിയില്‍ നടന്നത്. (ഫൊക്കാന).

2020 ആകുമ്പോഴേക്കും ഏതാണ്ട് 37 വര്‍ഷത്തോളമാകും അങ്ങനെയൊരു കൂട്ടായ്മ ഇവിടെ വന്നിട്ട്.

കേരളത്തില്‍ നിന്നും വരുന്ന മിക്കവാറും ആളുകള്‍ ആദ്യം ന്യൂയോര്‍ക്കിലാണ് എത്തുക. അമേരിക്കയില്‍ എല്ലാവരും തന്നെ തങ്ങളുടെ ആദ്യ ചുവട് ഉറപ്പിക്കുന്ന സ്ഥലമാണ് ന്യൂയോര്‍ക്ക്. അവിടെ നിന്നുമാണ് മറ്റു സ്ഥലങ്ങളിലേക്ക് ആളുകള്‍ മാറിപ്പോകുന്നത്.
അതുകൊണ്ടുതന്നെ ന്യൂയോര്‍ക്കിനെ അമേരിക്കയിലുള്ളവര്‍ക്ക് ഒരു രണ്ടാം അമ്മവീടായി അല്ലെങ്കില്‍ തറവാട്ടിലേക്കുള്ള മടക്കമായി കണക്കാക്കാം. 2020 ല്‍ കണ്‍വന്‍ഷന്‍ ന്യൂയോര്‍ക്കില്‍ നടന്നാല്‍ അതൊരു മടങ്ങി വരവിന്റെ സംതൃപ്തിയാകും എല്ലാവര്‍ക്കും പ്രദാനം ചെയ്യുക.

വിവിധ സ്ഥലങ്ങളിലെ മലയാളികള്‍ക്ക് കുടുംബമായി ന്യൂയോര്‍ക്കിലെത്തി കുറച്ചു ദിവസങ്ങള്‍ ചെലവഴിക്കുവാന്‍ ഈ കണ്‍വന്‍ഷന്‍ ഉപകാരപ്പെടും.
 അമേരിക്കയിലെ എല്ലാ സംസ്ഥാനങ്ങളിലും താമസിക്കുന്ന മലയാളികള്‍ക്ക് ഏതെങ്കിലുമൊരു രീതിയില്‍ ന്യൂയോര്‍ക്കുമായി ബന്ധമുണ്ട്.

അതുകൊണ്ടുതന്നെ പൂര്‍വകാല സ്മരണകള്‍ അയവിറക്കുന്നതിനും ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കുന്നതിനും ഈ മടങ്ങി വരവ് സഹായകമാവുകതന്നെ ചെയ്യും.
2014 ലെ ഫിലഡല്‍ഫിയ ഫോമാ കണ്‍വന്‍ഷന്റെ പ്രസിഡന്റു കൂടിയായിരുന്ന ജോര്‍ജ് മാത്യു പ്രത്യാശ പ്രകടിപ്പിച്ചു.

ന്യൂയോര്‍ക്കിലേക്ക് ഒരു മടക്കയാത്ര: ജോര്‍ജ് മാത്യു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക