Image

നവയുഗം ആര്‍ട്‌സ് ക്ലബിന് പുതിയ നേതൃത്വം നിലവില്‍ വന്നു.

Published on 15 June, 2018
നവയുഗം ആര്‍ട്‌സ് ക്ലബിന് പുതിയ നേതൃത്വം നിലവില്‍ വന്നു.
ദമ്മാം: നവയുഗം സാംസ്‌ക്കാരികവേദി കേന്ദ്രകമ്മിറ്റിയുടെ കീഴില്‍ രൂപീകരിയ്ക്കപ്പെട്ട നവയുഗം ആര്‍ട്‌സ് ക്ലബ്ബിന് പുതിയ നേതൃത്വം നിലവില്‍ വന്നു.

ദമ്മാം നവയുഗം ഓഫീസ് ഹാളില്‍ നടന്ന നവയുഗം കലാവേദി യോഗമാണ് നവയുഗം ആര്‍ട്‌സ് ക്ലബ്ബ് രൂപീകരിച്ചത്. പതിനൊന്ന് പേരടങ്ങുന്ന എക്‌സിക്യൂട്ടീവ് കമ്മിറ്റിയെ തെരഞ്ഞെടുത്ത യോഗം ഭാവിപരിപാടികളും ചര്‍ച്ചയിലൂടെ തീരുമാനിച്ചു. ജൂണ്‍ 29ന് നടക്കുന്ന 'നവയുഗ കലാസന്ധ്യ' പരിപാടിയുടെ വിജയത്തിനായി, കലാവേദി   സബ്ബ് കമ്മിറ്റി യോഗം രൂപീകരിച്ചു.

നിസാര്‍ ആലപ്പുഴ (പ്രസിഡന്റ്), ബിനു കുഞ്ഞു (വൈസ് പ്രസിഡന്റ്), സഹീര്‍ ഷാ (സെക്രെട്ടറി), നഹാസ് (ജോയിന്റ് സെക്രെട്ടറി) എന്നിവരാണ്  നവയുഗം ആര്‍ട്‌സ് ക്ലബ്ബ് ഭാരവാഹികള്‍. ഷാജി മതിലകം, ജെല്‍സന്‍, ബിജു മുണ്ടക്കയം, മാളവിക ഗോപകുമാര്‍, കൃഷ്ണന്‍, വിനോദ്, ഹരിദാസ് എന്നിവരാണ് എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍. 



നവയുഗം ആര്‍ട്‌സ് ക്ലബിന് പുതിയ നേതൃത്വം നിലവില്‍ വന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക