Image

ഫോട്ടോവൈഡ് മാനേജിങ് എഡിറ്റര്‍ എ.പി. ജോയ് കാലിഫോര്‍ണിയയില്‍

Published on 15 June, 2018
ഫോട്ടോവൈഡ് മാനേജിങ് എഡിറ്റര്‍ എ.പി. ജോയ് കാലിഫോര്‍ണിയയില്‍
കാലിഫോര്‍ണിയ: ഇന്ത്യന്‍ ഭാഷകളില്‍ പ്രസിദ്ധീകരിക്കുന്ന ഒരേയൊരു ഫോട്ടോഗ്രാഫി മാസികയായ ഫോട്ടോവൈഡിന്റെ മാനേജിങ് എഡിറ്റര്‍ എ.പി. ജോയ് കാലിഫോര്‍ണിയയില്‍. കഴിഞ്ഞ 22 വര്‍ഷങ്ങളായി ഒരു ലക്കം പോലും മുടങ്ങാതെ പ്രസിദ്ധീകരിക്കുന്ന ഫോട്ടോവൈഡ് മാസിക, കേരളത്തിലെ ഫോട്ടോഗ്രാഫി രംഗത്തെ ബൈബിള്‍ എന്നാണ് അറിയപ്പെടുന്നത്. ഫോട്ടോഗ്രാഫിയിലെ സാങ്കേതികത പരിചയപ്പെടുത്തുന്ന ഈ മാസികയിലൂടെ ഫോട്ടോഗ്രാഫി സ്വായത്തമാക്കിയ നിരവധിപേരാണ് ഇന്നു പ്രൊഫഷണല്‍ രംഗത്ത് സജീവമായിരിക്കുന്നത്. 
ഡിജിറ്റല്‍ ഫോട്ടോഗ്രാഫി, ഫോട്ടോഗ്രാഫി ടെക്‌നിക്കുകള്‍, പുതിയ ക്യാമറകള്‍, ആക്‌സസ്സറീസുകള്‍ എന്നിവയെ സംബന്ധിച്ചു ലോകവിപണിയില്‍ ഉണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ചു പഠിക്കാനും പ്രിന്റിങ് മേഖലയിലെ പുത്തന്‍ സാധ്യതകളെക്കുറിച്ച് അറിയാനുമാണ് എ.പി. ജോയിയുടെ അമേരിക്കന്‍ സന്ദര്‍ശനം. ഫോട്ടോഗ്രാഫര്‍മാര്‍ക്കും ഫോട്ടോഗ്രാഫി ഇഷ്ടപ്പെടുന്നവര്‍ക്കും പുതിയ അവസരങ്ങള്‍ തുറന്നു ലഭിക്കാന്‍ അദ്ദേഹവുമായി സംസാരിക്കാവുന്നതാണ്. ഇരിങ്ങാലക്കുട സ്വദേശിയായ ജോയി ഫോട്ടോഗ്രാഫി രംഗത്ത് 40 നീണ്ടവര്‍ഷത്തെ പരിചയസമ്പത്തിന് ഉടമയാണ്. ഡല്‍ഹിയില്‍ പത്ര ഫോട്ടോഗ്രാഫി രംഗത്ത് പ്രവര്‍ത്തിച്ചു. ഇന്ത്യയിലെ ഒടുമിക്ക പ്രസിദ്ധികരണങ്ങളില്‍ ഫോട്ടോപ്രസിദ്ധികരിച്ചു. കോട്ടയം ആണ് ഫോട്ടോ വൈഡിന്റെ അസ്ഥാനം. ഫോട്ടോഗ്രാഫിയില്‍ കേരളത്തില്‍ വലിയ മാറ്റങ്ങള്‍ക്കു തുടക്കം കുറിച്ച ജോയി ഇതുവരെ നൂറു കണക്കിനു ഫോട്ടോഗ്രാഫി വര്‍ക്ക്‌ഷോപ്പുകളും സെമിനാറുകളും ഫോട്ടോവൈഡ് ക്യാമറ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ നടത്തികഴിഞ്ഞു. കഴിഞ്ഞ മെയില്‍ 50 ഫോട്ടോഗ്രാഫര്‍മാരുമായി ലക്ഷദ്വീപില്‍ ഒരാഴ്ച നീണ്ട നിന്ന ഫോട്ടോഗ്രാഫി പര്യടനം പുതിയ റെക്കോഡ് സൃഷ്ടിക്കുകയും ചെയ്തു. ഇത് ആദ്യമായാരുന്നു 50 പ്രൊഫഷണല്‍ ഫോട്ടോഗ്രാഫര്‍മാര്‍ ലക്ഷദ്വീപില്‍ ഒരുമിച്ച് എത്തിയത്.
ഡിജിറ്റല്‍ ഫോട്ടോഗ്രാഫിയിലെ മാറുന്ന സാങ്കേതികതകളെക്കുറിച്ച് കേരളത്തിലെ വായനക്കാരെ അറിയിക്കുന്നതിനായി യുഎസില്‍ എത്തിയിരിക്കുന്നു. മലയാളി സംഘടനകള്‍ക്ക് കേരളത്തിലെ പ്രകൃതി, വിക്ടര്‍ ജോജ്ജ് ഫോട്ടോഗ്രാഫി എന്നി പ്രദര്‍ശനങ്ങള്‍ നടത്തുവാന്‍ ജോയിയുമായി സംസാരിക്കാം. ഫോണ്‍: (510) 6949722
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക