Image

വെള്ളപൊക്കത്തിലും കുട്ടനാട്ടില്‍ ലോകകപ്പ് ആവേശത്തിന് ഒട്ടും കുറവില്ല.

ഡോ.ജോണ്‍സണ്‍ വി. ഇടിക്കുള Published on 15 June, 2018
വെള്ളപൊക്കത്തിലും കുട്ടനാട്ടില്‍ ലോകകപ്പ് ആവേശത്തിന്  ഒട്ടും കുറവില്ല.
എടത്വാ: വെള്ളപൊക്കത്തിലും കുട്ടനാട്ടില്‍ ലോകകപ്പ് ആവേശത്തിന്  ഒട്ടും കുറവില്ല.21മത് കാല്‍പന്ത്  ലോകകപ്പിന്  വീടിന്റെ മുറ്റത്ത്  ആരാധനകനായ വിദ്യാര്‍ത്ഥി പന്തും 21 കടലാസ് കപ്പലുകളും  ഒഴുക്കിയാണ് ഇഷ്ട താരം മെസ്സിക്ക് പിന്തുണ അറിയിച്ചത്.

തലവടി  വാലയില്‍ ബെറാഖാ ഭവനില്‍ ദാനിയേല്‍ തോമസ് ആണ് മെസ്സിയുടെ ജേഴ്‌സി അണിഞ്ഞ്  ഫുട്‌ബോള്‍ ലോകത്തില്‍ മെസ്സിയുടെ കാലുകള്‍ക്ക് തീവേഗമാര്‍ജിക്കാന്‍  പ്രാര്‍ത്ഥനയുമായി വ്യത്യസ്തമായ നിലയില്‍ പിന്തുണ അറിയിച്ചത്.

ഒഴിവു സമയങ്ങള്‍ ലഭിക്കുമ്പോള്‍ എല്ലാം കാല്‍പന്ത് കളിയില്‍ താത്പര്യമുള്ള ദാനിയേലിന് ഇക്കഴിഞ്ഞ എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഒരു വിഷയത്തിന് ഒഴികെ എല്ലാ വിഷയത്തിനും അ പ്‌ളസ് ലഭിച്ചിരുന്നു. പത്രങ്ങളില്‍ വരുന്ന മെസ്സിയുടെ വിവിധ ഫോട്ടോകള്‍ വെട്ടിയെടുത്ത് ആല്‍ബം തയ്യാറാക്കുകയാണ് ദാനിയേലിന്റെ കുട്ടിക്കാലം മുതലുള്ള ഇഷ്ട വിനോദം.

തുള്ളി തോരാതുള്ള മഴയെ തുടര്‍ന്ന്  പന്ത് കളി നടത്തുന്ന വീടിന്റെ മുറ്റത്ത് വെള്ളം കയറിയതിനെ തുടര്‍ന്ന് നിരാശനായ ദാനിയേല്‍ ആവേശം കൈവിടാതെ  അര്‍ജന്റീനയ്ക്ക് വേറിട്ട നിലയില്‍ ഉള്ള പിന്തുണ നല്കുവാന്‍ മറ്റൊരു മാര്‍ഗ്ഗം കണ്ടു പിടിക്കുകയായിരുന്നു... കടലാസുകൊണ്ട് കപ്പലുകള്‍ ഉണ്ടാക്കിയതിന് ശേഷം അര്‍ജന്റീനയുടെ ജേഴ്‌സിയുടെ നിറങ്ങള്‍ക്ക് സമാനമായ നിലയില്‍  കപ്പലിന് ജലഛായം ഉപയോഗിച്ച് വര്‍ണ്ണപകിട്ട് നല്കി.

എങ്കിലും സന്തോഷം പൂര്‍ണമാകണമെങ്കില്‍ ചേട്ടായി കൂടി അര്‍ജന്റീനയുടെ ആരാധകന്‍ ആകണമെന്നാണ് ദാനിയേല്‍ പറയുന്നത്. ദാനിയേലിന്റെ സഹോദരന്‍ ബെന്‍ ജോണ്‍സണ്‍ ബ്രസീലിന്റെ കടുത്ത ആരാധകന്‍ ആണ്. സഹോദരനോടൊപ്പം അടുത്ത ലോക കപ്പ് നേരിട്ട് കാണണമെന്നാണ് ദാനിയേലിന്റെ ആഗ്രഹം.


വെള്ളപൊക്കത്തിലും കുട്ടനാട്ടില്‍ ലോകകപ്പ് ആവേശത്തിന്  ഒട്ടും കുറവില്ല.വെള്ളപൊക്കത്തിലും കുട്ടനാട്ടില്‍ ലോകകപ്പ് ആവേശത്തിന്  ഒട്ടും കുറവില്ല.വെള്ളപൊക്കത്തിലും കുട്ടനാട്ടില്‍ ലോകകപ്പ് ആവേശത്തിന്  ഒട്ടും കുറവില്ല.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക